തോരാമഴ: വ്യാപകനാശം; 150 വീട്​ തകർന്നു

കോട്ടയം: കനത്ത കാറ്റിലും മഴയിലും ജില്ലയിൽ വ്യാപകനാശം. 150 വീട് തകർന്നു. റവന്യൂ വകുപ്പി​െൻറ കണക്കുപ്രകാരം രണ്ടുദിവസത്തെ കാറ്റിലും മഴയിലും 145 വീട് ഭാഗികമായും അഞ്ച് വീട് പൂർണമായും തകർന്നു. ജില്ലയിലെ വിവിധ താലൂക്കുകളിലായി 44 ലക്ഷത്തി​െൻറ നാശനഷ്ടമുണ്ടായി. ഏറ്റവും കൂടുതൽ നാശം വിതച്ചത് ചങ്ങനാശ്ശേരി താലൂക്കിലാണ്. ഇവിടെ മാത്രം 90 വീട് തകർന്നു. കോട്ടയം- 44, വൈക്കം- 14, മീനച്ചിൽ- രണ്ട് എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിൽ വീടുകൾ തകർന്നത്. ചങ്ങനാശ്ശേരിയിൽ 37.25 ലക്ഷത്തി​െൻറയും കോട്ടയത്ത് 2.15 ലക്ഷത്തി​െൻറയും വൈക്കത്ത് 1,15,000 രൂപയും മീനച്ചിൽ 8,500 രൂപയുടെയും നാശനഷ്ടമുണ്ടായി. പുതുതായി അഞ്ച് ദുരിതാശ്വാസ ക്യാമ്പും തുറന്നു. കോട്ടയം താലൂക്കിൽ വേളൂർ സ​െൻറ് ജോൺസ് യു.പി സ്കൂൾ, വൈക്കം താലൂക്കിലെ കൊടിയാട് കമ്യൂണിറ്റി ഹാൾ, വൈക്കപ്രയാർ എസ്.എൻ എൽ.പി.എസ്, കല്ലറ ഗവ. ഹരിജൻ വെൽഫെയർ എൽ.പി സ്കൂൾ, കുലശേഖരമംഗലം വിദ്യാനികേതൻ എൽ.പി.എസ് എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നത്. വെള്ളപ്പൊക്കം രൂക്ഷമായതോടെ മൂലേടം, പനച്ചിക്കാട് എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ് തുറക്കാനുള്ള തയാറെടുപ്പുകൾ പൂർത്തിയായെന്ന് റവന്യൂ അധികൃതർ അറിയിച്ചു. 45 കുടുംബങ്ങളിൽനിന്ന് 135 പേരാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. കോട്ടയം വേളൂർ സ​െൻറ് ജോൺസ് സ്കൂൾ- ഒരുകുടുംബത്തിൽനിന്ന് എട്ടുപേരും വൈക്കം ഉദയനാപുരം കൊടിയാറ്റി കമ്യൂണിറ്റി ഹാളിൽ 10 കുടംബത്തിൽനിന്ന് 18 പേരും വൈക്കപ്രയാർ എസ്.എൻ എൽ.പി.എസിൽ രണ്ട് കുടുംബത്തിൽനിന്ന് എട്ടുപേരും കല്ലറ ഗവ. ഹരിജൻ വെൽഫെയർ എൽ.പി.എസിൽ ഒരുകുടുംബത്തിലെ മൂന്നുപേരും കുലശേഖരമംഗലം വിദ്യാനികേതൻ എൽ.പി.എസിൽ 31 കുടുംബത്തിൽനിന്ന് 121 പേരുമാണ് താമസിക്കുന്നത്. കഴിഞ്ഞദിവസം രാത്രിയും ഞായറാഴ്ച രാവിലെയുമായി പെയ്ത മഴയിലാണ് ഏറെയും നാശം. കാലവർഷത്തിലും വെള്ളപ്പൊക്കത്തിലും റബറും നെൽകൃഷിയും വ്യാപകമായി നശിച്ചു. 200ലധികം പോസ്റ്റുകൾ തകർന്നതിൽ കെ.എസ്.ഇ.ബിയുടെ നഷ്‌ടം 40 ലക്ഷം കവിഞ്ഞു. കനത്ത കാറ്റിൽ മരം വീണ് പോസ്റ്റ് ഒടിഞ്ഞ‌ും ലൈനുകൾ വ്യാപകമായി തകരാറിലായി. പലയിടത്തും വൈദ്യുതി വിതരണം ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. ഞായറാഴ്ച ഉച്ചയോടെ ചില പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. മറ്റിടങ്ങൾ ഇപ്പോഴും ഇരുട്ടിലാണ്. കോട്ടയം താലൂക്കിൽ പനച്ചിക്കാട്, നാട്ടകം വില്ലേജുകളിലാണ് ഏറെയും നാശനഷ്ടം. കോടിമത പള്ളിപ്പുറത്തുകാവിനു സമീപം വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു. തേക്കുമരം വീണ് നാട്ടകം മറിയപ്പള്ളി മുട്ടം തത്തിപ്പറമ്പിൽ പി.ടി. ശശികുമാറി​െൻറ വീട് തകർന്നു. തിരുവഞ്ചൂർ ക്ഷേത്രത്തിനു സമീപം പങ്കയിൽ സുനിൽകുമാറി​െൻറ വീട് മരംവീണ് തകർന്നു. കുട്ടികളടക്കം അഞ്ചുപേർക്ക് പരിക്കേറ്റു. മരം വീണ് പേരൂർ കിണറ്റിൽമൂട് പടിഞ്ഞാറയിൽ സാറാമ്മയുടെ വീട് പൂർണമായും തകർന്നു. കാറ്റിൽ മരം കടപുഴകി ആർപ്പൂക്കര മണിയാപറമ്പ് വടക്കേപ്പുരക്കൽ തങ്കപ്പ​െൻറ വീട്, പനച്ചിക്കാട് കാടമുറി ഗിരിജാസദനം രമാദേവിയുടെ കട എന്നിവ തകർന്നു. േകാട്ടയം ശാസ്ത്രി റോഡിലെ വീട്ടിൽ വെള്ളം കയറി വീട്ടുപകരണങ്ങൾ പൂർണമായും നശിച്ചു. ശാസ്ത്രി റോഡിലാണ് വെള്ളം പൊങ്ങിയത്. ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും ഫര്‍ണിച്ചറുകളും വെള്ളം കയറി നശിച്ചു. അതിരമ്പുഴ പഞ്ചായത്ത്-ഏറ്റുമാനൂർ െഎ.ടി റോഡ്, കല്ലുമട-അയ്മനം, മൂലവട്ടം-പനച്ചിക്കാട്, പാറക്കൽകലുങ്ക്-പുതുപ്പള്ളി എന്നീ റോഡുകളിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. കോട്ടയത്തുനിന്ന് അഗ്നിരക്ഷ സേനെയത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.