കോട്ടയം: രണ്ടുദിവസം തുടർച്ചയായി പെയ്യുന്ന മഴയിലും കനത്തകാറ്റിലും ജില്ലയില്‍ കെ.എസ്.ഇ.ബിയുടെ നഷ്ടം 40ലക്ഷം കവിഞ്ഞു. മരം കടപുഴകി വിവിധ പ്രദേശങ്ങളിൽ 200ലധികം വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. 400സ്ഥലത്ത് വൈദ്യുതിക്കമ്പികളും പൊട്ടി. ലൈനുകൾക്ക് മുകളിൽ മരംവീണ് വൈദ്യുതിബന്ധം പൂർണമായും അവതാളത്തിലായി. മണിക്കൂറുകളാണ് നഗരവും സമീപപഞ്ചായത്തുകളിലും ഇരുട്ടിലായത്. കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം മേഖലകള്‍ ഉള്‍പ്പെടുന്ന കോട്ടയം സര്‍ക്കിളിൽ 35 ലക്ഷമാണ് നഷ്ടം. ചങ്ങനാശ്ശേരി സെക്ഷെൻറ പരിധിയിൽ അഞ്ച് ൈഹ ടെന്‍ഷന്‍ പോസ്റ്റുകളും 80 സാധാരണ പോസ്റ്റുകളും തകർന്നു. വൈദ്യുതിക്കമ്പി പൊട്ടിയതിന് 13 ലക്ഷമാണ് നഷ്ടം. വൈക്കത്ത് 11 ഹൈടെന്‍ഷന്‍ പോസ്റ്റും രണ്ട് സാധാരണ പോസ്റ്റും തകർന്നു. 59 ഇടത്ത് വൈദ്യുതിലൈന്‍ പൊട്ടിവീണു. ഇതിന് 3.25 ലക്ഷം നഷ്ടം കണക്കാക്കുന്നു. കോട്ടയം, പള്ളം സെക്ഷനുകളിലാണ് കാറ്റ് ഏറെ നാശംവിതച്ചത്. 12 ഹൈടെന്‍ഷന്‍ പോസ്റ്റും 73 സാധാരണ പോസ്റ്റും ഒടിഞ്ഞുവീണു. രണ്ട് ട്രാന്‍സ്‌ഫോര്‍മറും തകർന്നു. കോട്ടയം സെന്‍ട്രല്‍ സെക്ഷൻ പരിധിയില്‍ 53 ഇടത്താണ് വൈദ്യുതി ലൈനുകളില്‍ മരം വീണത്. 13 പോസ്റ്റ് ഒടിഞ്ഞു. മൂന്നുലക്ഷത്തിെൻറ നാശമുണ്ട്. നാട്ടകം ഗവ.കോളജിന് മുന്നില്‍ മരം വീണ് ഏഴ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞതോടെ പ്രദേശം പൂർണമായും ഇരുട്ടിലാണ്. വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി ജീവനക്കാരുടെ നേതൃത്വത്തിൽ തീവ്രജോലി പുരോഗമിക്കുകയാണ്. കാലവർഷം ബാധിക്കാത്ത മറ്റിടങ്ങളില്‍നിന്ന് ജീവനക്കാരെയും കരാറുകാരെയും എത്തിച്ചാണ് വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിച്ചത്. ശനിയാഴ്ച വൈകീട്ട് 6.30ന് മുടങ്ങിയ വൈദ്യുതി വിതരണം ഞായറാഴ്ച ഉച്ചേയാടെ ചിലയിടത്ത് ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും പൂർണതോതിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. നാശം വ്യാപകമായതിനാൽ ഒരുദിവസംകൂടി കാത്തിരിക്കേണ്ടിവരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. നഗരമധ്യത്തിൽ വീട് വെള്ളത്തിലായി; ലക്ഷങ്ങളുടെ നഷ്ടം കോട്ടയം: നഗരമധ്യത്തിൽ വീട് വെള്ളത്തിലായി. ലക്ഷങ്ങളുടെ നാശനഷ്ടം. കോട്ടയം ശാസ്ത്രി റോഡിനോട് ചേര്‍ന്ന് താമസിക്കുന്ന വള്ളുവനാട്ട് സുനിലിെൻറ വീട്ടിലേക്കാണ് ജലം ഇരച്ചുകയറിയത്. അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ ടി.വി, റഫ്രിജറേറ്റർ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും കട്ടില്‍, ദിവാന്‍കോട്ട്, അലമാര ഉള്‍പ്പെടെയുള്ള ഫര്‍ണിച്ചറുകളും നശിച്ചു. വെള്ളം ഇറങ്ങിപ്പോകാത്തതിനാൽ കൂടുതൽ നഷ്ടമുണ്ടാകുമെന്ന് കണക്കുകൂട്ടുന്നു. സുനിലും ഭാര്യ ടീനയും കുട്ടിയുമടങ്ങുന്ന കുടുംബം താമസിക്കുന്നത് ചുറ്റും കെട്ടിടങ്ങള്‍ നിറഞ്ഞ പ്രദേശത്താണ്. ഞായറാഴ്ച പുലർച്ചയാണ് മഴവെള്ളം വീട്ടിലേക്ക് കയറിയത്. നേരേത്ത ശക്തമായ മഴ പെയ്താലും സമീപത്തെ ഒാടയിലൂടെ വെള്ളം ഒഴുകിപ്പോയിരുന്നു. ആയതിനാൽ കാര്യമായ ബുദ്ധിമുട്ടുകൾ ഇതുവരെ നേരിടേണ്ടിവന്നിട്ടില്ലെന്ന് സുനിലിെൻറ ഭാര്യ ടീന 'മാധ്യമ'ത്തോട് പറഞ്ഞു. എന്നാല്‍, ഓടകള്‍ അടഞ്ഞതോടെയാണ് പ്രശ്നം ഗുരുതരമായത്. സമീപവാസികളുടെ പരാതിയെത്തുടർന്ന് നഗരസഭ ഒാട നവീകരണപ്രവർത്തനം നടത്തിയെങ്കിലും കാര്യമായ പ്രയോജനം കിട്ടിയിട്ടില്ല. ശനിയാഴ്ച രാത്രി മുതൽ പെയ്യുന്ന മഴയില്‍ നാലടിയോളം വെള്ളമാണ് വീട്ടിലേക്ക് കയറിയത്. സുനിലിന് ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാൽ വീടിെൻറ ടെറസിലാണ് കഴിയുന്നത്. വീട്ടുപകരണങ്ങള്‍ എടുക്കാൻ വീട്ടമ്മ നടത്തിയ ശ്രമവും വിജയിച്ചില്ല. രക്ഷാപ്രവർത്തനത്തിന് അഗ്നിരക്ഷ സേനയെ വിവരമറിയിച്ചു. കെട്ടിക്കിടക്കുന്ന ജലത്തിൽ വീട്ടുപകരണങ്ങളടക്കം മുങ്ങിയതിനാൽ അവർക്കും കാര്യമായൊന്നും ചെയ്യാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.