അടിമാലി താലൂക്ക്​ ആശുപത്രിയിലെ ആംബുലൻസ്​ തകരാറിൽ; പ്രതിഷേധവുമായി നാട്ടുകാർ

അടിമാലി: അടിമാലി താലൂക്ക് ആശുപത്രിയുടെ ആംബുലൻസ് ജനങ്ങൾക്ക് ഉപകാരപ്പെടുന്നില്ലെന്ന് പരാതി. അടിയന്തരമായി രോഗികളുമായി പോകുേമ്പാൾ ആംബുലൻസ് തകരാറിലായി വഴിയിൽ കിടക്കുന്നത് പതിവായി. കാലപ്പഴക്കം മൂലം ഓടാൻ കഴിയാതായ ആംബുലൻസിന് പകരമായാണ് ആരോഗ്യ വകുപ്പ് ഇപ്പോഴത്തെ ആംബുലൻസ് നൽകിയത്. ഹൈറേഞ്ചിലെ ഏറ്റവും പ്രധാനപ്പെട്ടതും സംസ്ഥാനത്ത് ആദിവാസികൾ കൂടുതലുള്ളതുമായ ദേവികുളം താലൂക്കിലെ പ്രധാന ആരോഗ്യ കേന്ദ്രമാണ് അടിമാലി താലൂക്ക് ആശുപത്രി. ദിനേന ആയിരത്തിലേറെ പേർ എത്തുന്ന ഇവിടേക്ക് ആധുനിക ആംബുലൻസ് അനുവദിക്കുമെന്ന സർക്കാർ പ്രഖ്യാപനം വന്നിട്ട് മാസങ്ങളായി. ആദിവാസി സമൂഹമാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നത്. സ്വകാര്യ ആംബുലൻസുകൾ ആദിവാസികൾക്കായി ഒാടാൻ തയാറാകുന്നില്ല. താലൂക്ക് ആശുപത്രിയിലെ ആംബുലൻസാണ് ഇവരുടെ ആശ്രയം. കഴിഞ്ഞ ദിവസം രോഗിയെയും കൊണ്ടുപോയ ആംബുലൻസ് നേര്യമംഗലം വനമേഖലയിൽ തകരാറിലായി. നിർമാണ പ്രവർത്തനങ്ങൾക്ക് കോടികൾ അനുവദിക്കുന്ന ആശുപത്രിയിൽ ആംബുലൻസി​െൻറ കാര്യത്തിൽ അധികൃതർ വേണ്ടത്ര ശ്രദ്ധ നൽകുന്നില്ലെന്ന് പറയുന്നു. എസ്. രാജേന്ദ്രൻ എം.എൽ.എയുടെ പ്രദേശിക വികസന ഫണ്ടിൽനിന്ന് അത്യാധുനിക സൗകര്യത്തോടെ ആംബുലൻസ് അനുവദിച്ചതായി പ്രഖ്യാപിച്ചിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും ഇത് എത്തിയിട്ടില്ല. സർക്കാർ വാഹനം പണിമുടക്കുന്നത് മൂലം സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. അടിയന്തരമായി ഈ പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഭൂമിപതിവ് നിയമം ഭേദഗതി ചെയ്യണം -പി.ജെ. ജോസഫ് എം.എൽ.എ തൊടുപുഴ: കേരള ഭൂമിപതിവുചട്ടം ഭേദഗതി ചെയ്ത് ജില്ലയിലെ കൈവശ കർഷകരുടെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് കേരള കോൺഗ്രസ് എം വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ. കേരള കോൺഗ്രസ് എം ജില്ല പ്രവർത്തക ക്യാമ്പ് തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കസ്തൂരിരംഗൻ പ്രശ്നത്തിൽ സംസ്ഥാന സർക്കാർ നൽകിയ ഭൂപടത്തി​െൻറ അടിസ്ഥാനത്തിൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. വിലക്കയറ്റം ഉൾെപ്പടെ വിഷയത്തിൽ സംസ്ഥാന സർക്കാർ നയങ്ങൾ പുനഃപരിശോധിക്കണം. ജില്ലയിലെ പട്ടയവിതരണം ത്വരിതപ്പെടുത്തണം. റോഡുകളുടെ അറ്റകുറ്റപ്പണിക്ക് അടിയന്തര നടപടി സ്വീകരിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു. ജില്ലയിൽ പാർട്ടി പ്രവർത്തനം ഉൗർജിതമാക്കാൻ തീരുമാനിച്ചു. ഇതി​െൻറ ഭാഗമായി എല്ലാ നിയോജക മണ്ഡലങ്ങളിലും ആഗസ്റ്റ് 15നകം പ്രവർത്തന കൺെവൻഷനുകൾ നടക്കും. ജില്ല പ്രസിഡൻറ് പ്രഫ. എം.ജെ. ജേക്കബ് അധ്യക്ഷത വഹിച്ചു. പാർട്ടി വൈസ് ചെയർമാൻ ജോസ് കെ. മാണി എം.പി, പാർട്ടി ജനറൽ സെക്രട്ടറി ജോയി എബ്രഹാം, റോഷി അഗസ്റ്റിൻ എം.എൽ.എ, അലക്സ് കോഴിമല, പ്രഫ. കെ.ഐ. ആൻറണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, പ്രഫ. ഷീല സ്റ്റീഫൻ, റെജി കുന്നങ്കോട്ട്, എം. മോനിച്ചൻ, ജിമ്മി മറ്റത്തിപ്പാറ, രാരിച്ചൻ നീറണാകുന്നേൽ, ജോസഫ് ജോൺ, കെ.എ. പരീത്, രാജു തോമസ്, മനോഹർ നടുവിലേടത്ത്, ടി.ജെ. ജേക്കബ്, ഫിലിപ് മലയാറ്റ്, ജോയി കിഴക്കേപറമ്പിൽ, റോയിച്ചൻ കുന്നേൽ, കുര്യാക്കോസ് ചോലമൂട്ടിൽ, എം.വി. കുര്യൻ, ജോസി ജേക്കബ്, ഷാജി കാഞ്ഞമല, ജിൻസൺ വർക്കി, സജി പി. വർഗീസ്, സാബു പരപാകത്ത്, ഷിജോ തടത്തിൽ, തങ്കച്ചൻ വാലുമ്മേൽ, സെലിൻ കുഴിഞ്ഞാലിൽ, ജോർജ് അമ്പഴം, ജോമറ്റ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.