ജാഗ്രതൈ; മഴക്കാല മോഷ്​ടാക്കൾ വിലസുന്നു

അടിമാലി: കനത്ത മഴ അനുകൂല സാഹചര്യമാക്കി ഹൈറേഞ്ചിൽ മോഷ്ടാക്കൾ. വിവിധയിടങ്ങളിൽ മോഷണം പെരുകുന്നു. വെള്ളിയാഴ്ച അടിമാലി ബസ് സ്റ്റാൻഡിൽ ചെന്നൈ സ്വദേശിയുടെ 35,000 രൂപയും എ.ടി.എം കാർഡും മോഷ്ടിച്ചതാണ് ഒടുവിലത്തെ സംഭവം. മൂന്നാർ സന്ദർശനത്തിനായി എത്തിയ യുവാവ് പ്രാഥമികാവശ്യങ്ങൾക്ക് ബസ് സ്റ്റാൻഡിലെ ശൗചാലയത്തിൽ കയറിയപ്പോഴാണ് മോഷണം നടന്നത്. പണമോ വസ്ത്രമോ ഇല്ലാതായ യുവാവ് പൊലീസി​െൻറ സഹായം തേടുകയായിരുന്നു. ഇത്തരം സംഭവങ്ങൾ അടിമാലി ബസ് സ്റ്റാൻഡിൽ പതിവാണെങ്കിലും പൊലീസ് നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. സ്ഥിരമായി പൊലീസ് ഡ്യൂട്ടിയുള്ളപ്പോഴാണ് കള്ളന്മാരുടെ വിളയാട്ടം. കഴിഞ്ഞദിവസം അടിമാലിയിലെ ചില വ്യാപാര സ്ഥാപനങ്ങളിലും മോഷണം നടന്നിരുന്നു. ആയിരമേക്കർ മേഖലയിലെ ചില വീടുകളിൽ മോഷണശ്രമമുണ്ടായി. പരാതിയില്ലാത്തതിനാൽ പൊലീസ് നടപടി സ്വീകരിച്ചില്ല. വെള്ളത്തൂവൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പാറത്തോട്ടിലും പണിക്കൻകുടിയിലും മോഷണശ്രമമുണ്ടായി. രണ്ടുമാസം മുമ്പ് ചാറ്റുപാറയിലെ പള്ളിയിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടന്നിരുന്നു. സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടി. എന്നാൽ, അടിമാലി സ​െൻറ് ജോർജ് കത്തീഡ്രലിൽ നടന്ന മോഷണക്കേസിലെ പ്രതികളെ പിടികൂടാനായില്ല. പ്രതികളുടെ സി.സി ടി.വി ദൃശ്യങ്ങൾ ഉൾെപ്പടെയാണ് പരാതി നൽകിയത്. ഇരുചക്ര വാഹനത്തിലെത്തിയാണ് മോഷണം നടത്തിയത്. തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തിൽനിന്ന് നിരവധി മോഷ്ടാക്കൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എത്തിയതായാണ് വിവരം. എന്നാൽ, ജില്ലയിലെ ഭൂരിഭാഗം പൊലീസ് സ്റ്റേഷനുകളിലും രാത്രി പട്രോളിങ് ഉൾെപ്പടെ ഇല്ലാത്ത സാഹചര്യമാണ്. കള്ളൻ കാമറയിൽ ചെറുതോണി: കാമറയിൽ കുടുങ്ങിയ കള്ളനുേവണ്ടി തിരച്ചിൽ. കരിമ്പൻ ടൗണിൽ ആറന്മുള സ്പൈസസ് എന്ന മലഞ്ചരക്കുകട നടത്തുന്ന വെള്ളാരംപൊയ്കയിൽ മോഹന​െൻറ കടയിലാണ് പട്ടാപ്പകൽ മോഷണം നടന്നത്. ഉച്ചക്ക് കടയുടമ പുറത്തുപോയ സമയത്താണ് കടക്കുള്ളിൽ സൂക്ഷിച്ചിരുന്ന ജാതിപത്രി അടങ്ങിയ സഞ്ചിയെടുത്ത് കള്ളൻ സ്ഥലംവിട്ടത്. തൊട്ടടുത്ത പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ കാമറയിൽ ദൃശ്യങ്ങൾ കാണാമെങ്കിലും ആളുടെ മുഖം വ്യക്തമല്ല. ഇയാൾ കടയിൽനിന്ന് ഇറങ്ങി വരുന്നത് വ്യക്തമായി കാണാം. മോഹന​െൻറ പരാതിയനുസരിച്ച് ഇടുക്കി പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.