മലയോര മേഖലയില്‍ കനത്ത മഴ: ചോനമലയില്‍ ഉരുള്‍പൊട്ടൽ, മണ്ണിടിച്ചില്‍

ഈരാറ്റുപേട്ട: രണ്ട് ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ മലയോര മേഖലയിലെ ചില പ്രദേശങ്ങളില്‍ വ്യാപകമായി മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും. തലനാട് പഞ്ചായത്തിലെ ചോനമലയിലാണ് ചൊവ്വാഴ്ച പാതിരാത്രിയോടെ പെയ്ത കനത്ത മഴയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത്. തലനാട്ടുനിന്ന് ഇല്ലിക്കല്ലിന് പോകുന്ന വഴിയാണിത്. കരിങ്ങാട്ടില്‍ ലാലന്‍, ഒറവത്തൊട്ടിയില്‍ രവി എന്നിവരുടെ സ്ഥലത്തുനിന്നാണ് ഉരുള്‍പൊട്ടിയത്. റോഡി​െൻറ അടിവശത്തുനിന്ന് ഉരുള്‍പൊട്ടിയതോടെ റോഡും അപകടാവസ്ഥയിലായി. റോഡി​െൻറ അരികില്‍ സ്ഥാപിച്ചിരുന്ന ക്രാഷ് ബാരിയറുകളും തകര്‍ന്നു. ഏക്കർ കണക്കിന് കൃഷികള്‍ നശിച്ചു. റബര്‍ ഉൾെപ്പടെ കൃഷികളാണ് നശിച്ചത്. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. തലനാട് വില്ലേജ് ഓഫിസര്‍, തലനാട് പഞ്ചായത്ത് പ്രസിഡൻറ് സതി വിജയന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഈ മേഖലയില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ഇതിനിടെ മുമ്പ് ഉരുള്‍പൊട്ടിയ അടിവാരം, പെരിങ്ങുളം, പാതാമ്പുഴ, വെള്ളികുളം, ഒറ്റയീട്ടി, അടുക്കം വെള്ളാനി, ചോനമല, മൂന്നിലവ് തലനാട് എന്നിവിടങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. കഴിയുമെങ്കില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍നിന്ന് മഴ കുറയുന്നത് വരെ നഗരപ്രദേശത്ത് താല്‍ക്കാലികമായി മാറിതാമസിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.