പന്തല്ലൂർ ദേവസ്വം ഭൂമി കേസിലെ വിധി തോട്ടഭൂമികളിലെ 'കുടിയാന്മാർക്ക്​' തിരിച്ചടിയാകും

പത്തനംതിട്ട: പന്തല്ലൂർ ദേവസ്വം ഭൂമി കേസിൽ ദേവസ്വത്തി​െൻറ വാദങ്ങൾ ഹൈകോടതി ശരിെവച്ചത് കുടിയാന്മാരെന്ന അവകാശവാദവുമായി തോട്ടഭൂമികൾ കൈവശം െവക്കുന്ന വൻകിട കമ്പനികൾക്ക് തിരിച്ചടിയാകും. സംസ്ഥാനത്ത് പതിനായിരക്കണക്കിന് ഏക്കർ ഭൂമിയാണ് വൻകിട കമ്പനികൾ കുടിയാൻ പട്ടയം വഴി ൈകവശം െവച്ചിരിക്കുന്നത്. പന്തല്ലൂർ ദേവസ്വം ഭൂമി കേസിൽ കൈവശക്കാരായ കുടുംബം ഭൂമി ഒഴിഞ്ഞുനൽകണമെന്ന വിധി സമാനമായ ഹാരിസൺസ് കേസിലെ വിധിക്ക് വിരുദ്ധവുമാണ്. സമാനമായ രണ്ട് കേസുകളിൽ വ്യത്യസ്ത വിധികളാണുണ്ടായിരിക്കുന്നതെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട് സാമൂതിരിയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന മലപ്പുറം ഏറനാട്ടിലെ 786 ഏക്കർ പന്തല്ലൂർ ദേവസ്വം ഭൂമിയിൽനിന്ന് കൈവശക്കാരായ കുടുംബം ഒഴിയണമെന്നാണ് ഹൈകോടതി ഉത്തരവിട്ടത്. 60 വർഷത്തെ പാട്ടത്തിന് നൽകിയ ഭൂമി പാട്ടക്കാലാവധി കഴിഞ്ഞിട്ടും ൈകവശക്കാരൻ ഒഴിഞ്ഞുനൽകിയിരുന്നില്ല. ഇതിനെതിരെ പന്തല്ലൂർ ദേവസ്വം സമർപ്പിച്ച കേസിലാണ് ദേവസ്വത്തി​െൻറ വാദങ്ങൾ കോടതി അംഗീകരിച്ചത്. കുടിയാന്മാരാണ് തങ്ങളെന്ന കൈവശക്കാരായ കുടുംബത്തി​െൻറ അവകാശവാദവും കോടതി തള്ളി. ഹാരിസൺസ് കേസിൽ ഭൂപരിഷ്കരണ നിയമപ്രകാരം ബ്രിട്ടീഷ് കമ്പനിക്ക് കൈവശാവകാശം ഉണ്ടെന്ന് വിധിച്ച ഹൈകോടതി, തിരുവല്ല കണ്ടത്തിൽ കുടുംബത്തിന് കൈവശാവകാശം നിഷേധിക്കുകയായിരുന്നു. സമാനമായ ഹാരിസൺസ് കേസിലെ വിധി കണ്ടത്തിൽ കുടുംബം ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ജസ്റ്റിസ് പി.ആർ. രാമചന്ദ്രമേനോ​െൻറ നേതൃത്വത്തിലുള്ള ഡിവിഷൻ െബഞ്ചാണ് പന്തല്ലൂർ കേസിൽ വിധി പറഞ്ഞത്. ജസ്റ്റിസ് വിനോദ് ചന്ദ്ര​െൻറ നേതൃത്വത്തിലുള്ള ഡിവിഷൻ െബഞ്ചാണ് ഹാരിസൺസ് കേസ് പരിഗണിച്ചത്. 1943 ആഗസ്റ്റ് 23നാണ് ദേവസ്വത്തിന് കീഴിലുള്ള ഭൂമി വ്യവസ്ഥകൾക്ക് വിധേയമായി 60 വർഷത്തേക്ക് കൃഷിചെയ്യാൻ കെ.എം. ചെറിയാന് പന്തല്ലൂർ ദേവസ്വം അധ്യക്ഷനെന്ന നിലയിൽ സാമൂതിരി പാട്ടത്തിന് നൽകിയത്. 2003 ആഗസ്റ്റ് 25ന് പാട്ടക്കാലാവധി അവസാനിച്ചതോടെ ക്ഷേത്രം ഭാരവാഹികൾ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ദേവസ്വത്തി​െൻറ പരാതിയെ തുടർന്ന് 2008ൽ വി.എസ്. അച്യുതാനന്ദൻ സർക്കാർ 1957ലെ മദ്രാസ് ഹിന്ദു റിലിജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മ​െൻറ് ആക്ടിൽ സെക്ഷൻ 94-എ എന്നൊരു വകുപ്പുകൂടി കൂട്ടിച്ചേർത്ത് നിയമഭേദഗതിയിലൂടെ ദേവസ്വത്തി​െൻറയും അർധ ദേവസ്വത്തി​െൻറയും അന്യംനിന്ന ഭൂമി സർക്കാർ ഭൂമിയായി കണക്കാക്കി ഏറ്റെടുക്കാൻ നടപടി തുടങ്ങി. നിയമഭേദഗതിയിലൂടെ ഭൂമി ഏറ്റെടുക്കുന്നത് ശരിെവച്ച് ഹൈകോടതി ഉത്തരവായതോടെ അനധികൃതമായി കൈവശം െവച്ചിട്ടുള്ള തോട്ടഭൂമികൾ സർക്കാർ വിചാരിച്ചാൽ ഏറ്റെടുക്കാമെന്ന് തെളിയുകയുമാണ്. -ഡി. ബിനു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.