കെവിൻ വധം: പ്രതി ഷാനുവി​െൻറ ശബ്​ദസാമ്പിൾ ശേഖരണ ആവശ്യം ഇന്ന്​ പരിഗണിക്കും

ഏറ്റുമാനൂര്‍: കെവിന്‍ കൊലക്കേസിലെ ഒന്നാം പ്രതി കൊല്ലം തെന്മല ഒറ്റയ്ക്കല്‍ ഷാനു ചാക്കോയുടെ ശബ്ദ സാമ്പിള്‍ എടുക്കണമെന്ന അേന്വഷണസംഘത്തി​െൻറ ആവശ്യം ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ബുധനാഴ്ച പരിഗണിക്കും. കെവി​െൻറ ഭാര്യ നീനുവി​െൻറ സഹോദരനായ പ്രതി പൊലീസുകാരുമായി ഫോണില്‍ സംസാരിച്ചതി​െൻറ ആധികാരികത തെളിയിക്കാനാണ് ശബ്ദസാമ്പിള്‍ ശേഖരിക്കുന്നതിന് അന്വേഷണസംഘം കോടതിയെ സമീപിച്ചത്. കെവി​െൻറ ബന്ധു അനീഷ്, ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ മുന്‍ എ.എസ്.ഐ ബിജു എന്നിവരുമായി ഷാനു ചാക്കോ ഫോണിലൂടെ സംസാരിച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്രതിഭാഗത്തി​െൻറ വാദത്തി​െൻറ അടിസ്ഥാനത്തില്‍ നീനുവിനെ മനോരോഗത്തിന് ചികിത്സിച്ചിരുന്നുവെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ തിരുവനന്തപുരത്തെ ഡോ. ബൃന്ദയോടും കോടതി ആവശ്യപ്പെട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.