കോട്ടയം: ഇന്ത്യന്‍ മാധ്യമരംഗത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് ഡോ. സെബാസ്റ്റ്യൻ പോൾ. മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫറായിരുന്ന വിക്ടര്‍ ജോര്‍ജിെൻറ17ാമത് അനുസ്മരണസമ്മേളനത്തിെൻറ ഭാഗമായി കോട്ടയം പ്രസ്ക്ലബിൽ സംഘടിപ്പിച്ച 'ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തനം ഭീതിയുടെ നിഴലിലോ' എന്ന സെമിനാറിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രഖ്യാപിത അടിയന്തരാവസ്ഥയിൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി മാധ്യമങ്ങള്‍ക്കെതിരെ ചെയ്തതിനെക്കാള്‍ കൂടുതല്‍ കാര്യങ്ങളാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ദേശീയതലത്തില്‍ മാധ്യമങ്ങള്‍ ഭയത്തെ അടിസ്ഥാനമാക്കിയുള്ള നിലപാടുകളാണ് സ്വീകരിക്കുന്നത്. ഭീരുവായ മാധ്യമപ്രവര്‍ത്തകനെ സമൂഹത്തിന് ആവശ്യമില്ല. അടിയന്തരാവസ്ഥക്കാലത്ത് സെന്‍സര്‍ഷിപ് വേണ്ടിയിരുന്നെങ്കില്‍ ഇപ്പോൾ അതിെൻറ ആവശ്യമില്ല. ഇന്ത്യയിലെ ഓരോ മാധ്യമപ്രവര്‍ത്തകനും സ്വയം സെന്‍സറായി മാറുകയാണ്. ഭരണകൂട താൽപര്യത്തിന് അനുസരിച്ചുള്ള വാര്‍ത്തകള്‍ മാത്രമാണ് അവര്‍ നല്‍കുന്നത്. മാധ്യമപ്രവര്‍ത്തനം വലിയ വെല്ലുവിളികള്‍ നേരിടുകയാണ്. ഇന്ത്യന്‍ പത്രപ്രവര്‍ത്തനം പെയ്ഡ് ന്യൂസ് തലത്തിലേക്ക് നീങ്ങുന്നത് അപകടമാണെന്നും അദ്ദേഹം പറഞ്ഞു. വിക്ടര്‍ ജോര്‍ജ് സ്മാരക പുരസ്‌കാരം തേജസ് മലപ്പുറം ഫോട്ടോഗ്രാഫര്‍ സി.ടി. ശരീഫിന് മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് സമ്മാനിച്ചു. പ്രസ്ക്ലബ് പ്രസിഡൻറ് സാനു ജോര്‍ജ് തോമസ് അധ്യക്ഷത വഹിച്ചു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി. നാരായണന്‍, സംസ്ഥാന സെക്രട്ടറി ഷാലു മാത്യു, കോട്ടയം പ്രസ്‌ക്ലബ് സെക്രട്ടറി സനല്‍കുമാര്‍, ട്രഷറർ റെജി ജോസഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.