സണ്ണി പാമ്പാടി േകാട്ടയം ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​

കോട്ടയം: ജില്ല പഞ്ചായത്ത് പ്രസിഡൻറായി കോണ്‍ഗ്രസിലെ സണ്ണി പാമ്പാടിയെ തെരഞ്ഞെടുത്തു. പാമ്പാടി ഡിവിഷൻ അംഗമാണ് അദ്ദേഹം. കേരള കോണ്‍ഗ്രസ് എം യു.ഡി.എഫ് വിട്ടതിനെത്തുടര്‍ന്ന് ഒരുവര്‍ഷം മുമ്പ് നഷ്ടമായ സ്ഥാനമാണ് സണ്ണിക്ക് തിരികെ കിട്ടിയത്. തിങ്കളാഴ്ച രാവിലെ നടന്ന തെരഞ്ഞെടുപ്പില്‍ സണ്ണി പാമ്പാടിക്ക് 14ഉം സി.പി.എമ്മിലെ കെ.കെ. രഞ്ജിത്തിന് ഏഴു വോട്ടും ലഭിച്ചു. ജനപക്ഷം അംഗം ലിസമ്മ സെബാസ്റ്റ്യന്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. ഉച്ചക്കുശേഷം നടന്ന തെരഞ്ഞെുപ്പില്‍ വൈസ് പ്രസിഡൻറായി പുതുപ്പള്ളി ഡിവിഷനിലെ കോണ്‍ഗ്രസ് അംഗം ജെസിമോള്‍ മനോജ് തെരഞ്ഞെടുക്കപ്പെട്ടു. വെള്ളൂർ ഡിവിഷനിലെ സി.പി.എം പ്രതിനിധി കല മങ്ങാട്ടിനെയാണ് തോൽപിച്ചത്. ജെസിമോൾക്ക് 14ഉം കല മങ്ങാട്ടിന് ഏഴും വോട്ട് ലഭിച്ചു. കലക്ടർ ഡോ. ബി.എസ്. തിരുമേനി വരണാധികാരിയായിരുന്നു. കഴിഞ്ഞ മേയിൽ നടന്ന ജില്ല പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പ് സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ ചർച്ചയായിരുന്നു. മുൻധാരണ തിരുത്തി കേരള കോൺഗ്രസ് മാണി വിഭാഗം സി.പി.എമ്മിനൊപ്പം ചേർന്ന് ഭരണം പിടിച്ചെടുക്കുകയായിരുന്നു. കോൺഗ്രസിലെ ജോഷി ഫിലിപ് ഡി.സി.സി പ്രസിഡൻറ് ആയതോടെയായിരുന്നു അന്നത്തെ തെരഞ്ഞെടുപ്പ്. അവസാന നിമിഷം കേരള കോൺഗ്രസ് ഇടതുപക്ഷത്തിനൊപ്പം ചേരുകയായിരുന്നു. മാണി ഗ്രൂപ് വീണ്ടും യു.ഡി.എഫി​െൻറ ഭാഗമായതോടെ സി.പി.എം പിന്തുണയിൽ പ്രസിഡൻറ് പദവിയിലെത്തിയ കേരള കോൺഗ്രസിലെ സഖറിയാസ് കുതിരവേലി രാജിവെച്ചു. 22 അംഗ ജില്ല പഞ്ചായത്തില്‍ കോണ്‍ഗ്രസ് -എട്ട്, കേരള കോണ്‍ഗ്രസ് -ആറ്, സി.പി.എം -ആറ്, സി.പി.ഐ -ഒന്ന്, ജനപക്ഷം -ഒന്ന് എന്നിങ്ങനെയാണു കക്ഷിനില. സണ്ണി പാമ്പാടി ഒന്നേകാല്‍ വര്‍ഷത്തിനുശേഷം സ്ഥാനമൊഴിയും. തുടർന്ന് കേരള കോണ്‍ഗ്രസിലെ കാഞ്ഞിരപ്പള്ളി ഡിവിഷൻ അംഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ പ്രസിഡൻറാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.