മദ്യനയം: കുറഞ്ഞത്​ ബാറുകളുടെ ദൂരപരിധി -കാനം

കോട്ടയം: മദ്യനയത്തി​െൻറ ഭാഗമായി ദൂരപരിധി കുറച്ചപ്പോള്‍ കുറഞ്ഞത് ബാറുകളുടെ ദൂരപരിധിയാണെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോട്ടയം കെ.പി.എസ്. മേനോന്‍ ഹാളില്‍ കേരള സ്േറ്ററ്റ് ചെത്തുതൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന കൺെവന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടൂറിസം വ്യവസായവുമായി ബന്ധപ്പെടുത്തി നന്നായി വികസിപ്പിക്കാനാകുന്ന മേഖലയാണ് കള്ളുചെത്ത് വ്യവസായം. പൊതുമേഖലയില്‍ പ്രത്യേക ബോര്‍ഡ് രൂപവത്കരിച്ച് കള്ളുചെത്ത് വ്യവസായത്തി​െൻറ വളര്‍ച്ച ഉറപ്പാക്കുന്ന അടിസ്ഥാന സൗകര്യം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചെത്തുതൊഴിലാളി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ടി.എന്‍. രമേശന്‍ പ്രമേയം അവതരിപ്പിച്ചു. സി.പി.െഎ ജില്ല സെക്രട്ടറി സി.കെ. ശശിധരന്‍, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി. ബിനു, ബി.കെ.എം.യു ജനറല്‍ സെക്രട്ടറി പി.കെ. കൃഷ്ണന്‍, ഇ.കെ. കുമാരന്‍, കെ.എന്‍. ഗോപി, ഇ.ജി. സതീശന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.