നെടുങ്കണ്ടം: മഹാത്മഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സിലെ രണ്ടാം വർഷ എം.എ വിദ്യാർഥി ഇനി ബ്ലോക്ക് പഞ്ചായത്ത് സാരഥി. വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുപ്രവർത്തന രംഗത്ത് എത്തിയ മുകേഷിന് വിദ്യാർഥിയായിരിക്കെ പ്രസിഡൻറ് പദവിയിലെത്താനും കഴിഞ്ഞു. ധാരണ പ്രകാരം ചെറിയ കാലയളവിലേക്കാണ് പാർട്ടി പുതിയ ചുമതല തന്നെ ഏൽപിച്ചതെങ്കിലും അതിനുള്ളിൽതന്നെ നെടുങ്കണ്ടത്തെ യുവജന സൗഹൃദ ബ്ലോക്ക് ആക്കി മാറ്റുമെന്ന് മുകേഷ് മോഹനൻ പറഞ്ഞു. തേഡ്ക്യാമ്പ് പാറക്കൽ പരേതനായ മോഹനെൻറയും ശാന്തമ്മയുടെയും മകനായ മുകേഷ് നെടുങ്കണ്ടം പോളിടെക്നിക് കോളജിൽനിന്ന് ഇലേക്ട്രാണിക്സ് എൻജിനീയറിങ്ങിൽ ഡിപ്ലോമയും കട്ടപ്പന ഗവ. കോളജിൽ ഡിഗ്രി പഠനത്തിനും ശേഷം നെടുങ്കണ്ടം ബി.എഡ് കോളജിൽനിന്ന് ബി.എഡും നേടി. നെടുങ്കണ്ടം ഗവ. പോളിടെക്നിക്കിൽ കെ.എസ്.യു യൂനിറ്റ് സെക്രട്ടറിയായാണ് രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കം. പിന്നീട് ജില്ല പ്രസിഡൻറായി. നിലവിൽ യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറിയാണ്. യുവജന ക്ഷേമ ബോർഡ് അംഗമായി അഞ്ചുവർഷം പ്രവർത്തിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയൻറ് സെക്രട്ടറിയായ മുകേഷ് ബാലഗ്രാം സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.