ഇൻബോക്സ്- രണ്ട് മങ്ങാട്ടുകവല സ്റ്റാൻഡിൽ സൗകര്യങ്ങൾ ഒരുക്കണം തൊടുപുഴ നഗരത്തിലെ ബസ് സ്റ്റാൻഡുപോലെതന്നെ പ്രധാനപ്പെട്ടതാണ് മങ്ങാട്ടുകവല സ്റ്റാൻഡ്. എന്നാൽ, അധികൃതർ വേണ്ടത്ര ഗൗരവം കാണിക്കാത്തതിനെ തുടർന്ന് സ്റ്റാൻഡ് ഇപ്പോൾ വാഹനങ്ങളുടെ പാർക്കിങ് ഏരിയയായി മാറുകയാണ്. മങ്ങാട്ടുകവലയിൽ ഷോപ്പിങ് കോംപ്ലക്സുകൾ നിർമിക്കുമെന്നും ഫണ്ട് അനുവദിക്കുമെന്നുമുള്ള പ്രഖ്യാപനങ്ങൾ അല്ലാതെ ഒന്നും നടപ്പായില്ല. സ്റ്റാൻഡിൽ ബസുകൾ കയറുന്ന സ്ഥലത്തെ ടാറിങ്ങും െപാട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. നിരവധി സ്കൂൾ, കോളജ് വിദ്യാർഥികളടക്കം ബസ് കാത്തുനിൽക്കുന്ന സ്റ്റാൻഡിൽ അടിയന്തരമായി സൗകര്യങ്ങൾ ഒരുക്കണം. സജീവ്, കാരിക്കോട് കല്ലാർ സ്കൂളിൽ ലഹരി മാഫിയയെ പിടികൂടാൻ എസ്.പി.ജി നെടുങ്കണ്ടം: കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിമാഫിയ പ്രവർത്തനങ്ങൾക്ക് തടയിടാൻ സ്കൂൾ െപ്രാട്ടക്ഷൻ ഗ്രൂപ്. വിദ്യാലയത്തിനകത്തും പുറത്തുമുള്ള വിദ്യാർഥി കേന്ദ്രീകൃത ലഹരിമാഫിയ പ്രവർത്തനങ്ങൾക്ക് തടയിടാനാണ് സ്കൂൾ െപ്രാട്ടക്ഷൻ ഗ്രൂപ് (എസ്.പി.ജി) ആരംഭിച്ചത്. കുട്ടികളെ വഴിതെറ്റിക്കുന്ന, അവരുടെ സുരക്ഷയും അവകാശങ്ങളും ഹനിക്കുന്ന പ്രവർത്തനങ്ങൾക്ക് അറുതി വരുത്തുന്നതിനൊപ്പം റോഡ് സുരക്ഷയും ഉറപ്പാക്കും. വിദ്യാലയ പരിസരങ്ങളിലെ പുകയില ഉൽപന്നങ്ങളുടെ രഹസ്യ വിൽപന അവസാനിപ്പിക്കും. നെടുങ്കണ്ടം പൊലീസ്, എക്സൈസ്, നാർകോട്ടിക്, മോേട്ടാർ വാഹന വകുപ്പ്, ജനപ്രതിനിധികൾ, സ്കൂൾ പി.ടി.എ അംഗങ്ങൾ, അധ്യാപകർ, വിദ്യാർഥി പ്രതിനിധികൾ, വ്യാപാര സ്ഥാപനങ്ങളുടെ പ്രതിനിധികൾ, ചൈൽഡ് ലൈൻ, ഒ.ആർ.സി പ്രവർത്തകർ തുടങ്ങിയവർ എസ്.പി.ജിയിൽ അംഗങ്ങൾ ആയിരിക്കും. എസ്.പി.ജിയുടെ ആദ്യ യോഗത്തിൽ ജില്ല പഞ്ചായത്ത് അംഗം മോളി മൈക്കിൾ, പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർ, ചൈൽഡ് ലൈൻ പ്രവർത്തകർ, സ്കൂൾ പ്രിൻസിപ്പൽ മോൻസി ജോസഫ്, ഹെഡ്മാസ്റ്റർ കെ.ആർ. ഉണ്ണികൃഷ്ണൻ നായർ, അധ്യാപകരായ ബിജു കളരിക്കൽ, തോമസ്, നിവ്യ തോമസ്, ലിസി ടി. കുര്യൻ, എം.എം. ആൻഡ്രൂസ്, സുലോചന, അനുമോൾ മോഹൻ, സാന്ദ്ര മോൾ സുധീഷ്, റെയ്സൺ പി. ജോസഫ് എന്നിവർ പങ്കെടുത്തു. അനുശോചിച്ചു തൊടുപുഴ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര സഹമന്ത്രിയും മേഘാലയ ഗവർണറുമായിരുന്ന എം.എം. ജേക്കബിെൻറ നിര്യാണത്തിൽ കോൺഗ്രസ് ജില്ല കമ്മിറ്റി അനുശോചിച്ചു. ജില്ലയിലെ കോൺഗ്രസിെൻറ തിങ്കളാഴ്ചത്തെ എല്ലാ പരിപാടികളും മാറ്റിെവച്ച് ദുഃഖാചരണം നടത്തുമെന്ന് ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.