കോട്ടയം: കേരളത്തില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ഉണര്‍വ് പകര്‍ന്നതില്‍ എം.എം. ജേക്കബിെൻറ പങ്ക് അതുല്യമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എ. കോണ്‍ഗ്രസില്‍ ഐക്യം ഉണ്ടാകണമെന്ന് എന്നും ആഗ്രഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. പാര്‍ലമെേൻററിയന്‍ എന്ന നിലയില്‍ രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ പദവി വരെെയത്തി. കേന്ദ്രത്തില്‍ ആഭ്യന്തര സഹമന്ത്രിയായും പ്രവര്‍ത്തിച്ചു. ഈ രണ്ട് പദവികളിലൂടെ പാര്‍ലമെൻററി ജനാധിപത്യത്തിന് വിലപ്പെട്ട സംഭാവനയാണ് നൽകിയത്. ഭാരത് സേവക് സമാജിെൻറ പ്രവര്‍ത്തനങ്ങളില്‍ ദേശീയതലത്തില്‍ നേതൃപരമായ വലിയ പങ്ക് വഹിച്ചു. ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ആദര്‍ശപരമായ നേതൃത്വം നല്‍കിയ ചരിത്രപണ്ഡിതനായിരുന്നു അദ്ദേഹമെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.