കോട്ടയം: മികച്ച പാർലമെേൻററിയൻ, കേന്ദ്ര മന്ത്രി, ഗവർണർ എന്നീ നിലകളിൽ രാജ്യത്താകമാനം ശോഭിച്ച ഉന്നത നേതാവായിരുന്നു എം.എം. ജേക്കബ് എന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണി. തെരഞ്ഞടുപ്പിൽ പരസ്പരം മത്സരിച്ചിട്ടുണ്ടെങ്കിലും അദ്ദേഹവുമായുള്ള വ്യക്തി ബന്ധം ഒരിക്കലും ഉലഞ്ഞിട്ടില്ല. അദ്ദേഹത്തിെൻറ വിയോഗം കേരള രാഷ്ട്രീയത്തിൽ നികത്താനാകാത്ത നഷ്ടമാണെന്നും അനുശോചന സേന്ദശത്തിൽ പറഞ്ഞു. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരിക്കുമ്പോൾ എം.എം. ജേക്കബ് സ്വീകരിച്ച നിലപാട് അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു അംഗീകരിച്ചിരുന്നെങ്കിൽ ബാബരി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നെന്നും രാജ്യത്തിെൻറ മതേതര സ്വഭാവം ഇത്രയേറെ അപകടത്തിൽ ആകുമായിരുന്നില്ലെന്നും ജനപക്ഷം ചെയർമാൻ പി.സി. ജോർജ് എം.എൽ.എ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ദേശീയ രാഷ്ട്രീയത്തിെൻറ ഭാഗമായിരുന്നപ്പോഴും താഴെ തട്ടിലുള്ള പ്രവർത്തകരോടും വ്യക്തിബന്ധം കാത്തുസൂക്ഷിച്ച നേതാവായിരുന്നു എം.എം. ജേക്കബെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി അനുശോചന സന്ദേശത്തിൽ പറഞ്ഞു. നെഹ്‌റു മുതൽ രാഹുൽ ഗാന്ധിവരെ കോൺഗ്രസിെൻറ നേതൃനിരയിലെ ഒട്ടേറെ തലമുറകൾക്ക് അദ്ദേഹം മാർഗദർശിയായിരുന്നെന്നും വേണുഗോപാൽ പറഞ്ഞു. ഏതൊരു പൊതുപ്രവർത്തകനും സ്വീകരിക്കാവുന്ന മാതൃകാവ്യക്തിത്വത്തിെൻറ ഉടമയായിരുന്നു എം.എം. ജേക്കെബന്നു കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസ് കെ. മാണി എം.പി പറഞ്ഞു. റോഷി അഗസ്റ്റിൻ എം.എൽ.എയും അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.