കാൽനൂറ്റാണ്ടിെൻറ ആത്​മബന്ധം; വേർപാടിെൻറ വേദനയിൽ സി.ടി. രാജൻ

രാമപുരം: എം.എം. ജേക്കബി​െൻറ മരണത്തി​െൻറ ഞെട്ടലിലും സങ്കടത്തിലുമാണ് കോട്ടയം ഡി.സി.സി ജനറൽ സെക്രട്ടറി കൂടിയായ സി.ടി. രാജൻ. കാൽനൂറ്റാണ്ടായി എം.എം. ജേക്കബിെനാപ്പം ഉൗണിലും ഉറക്കത്തിലും ഒപ്പമുണ്ടായിരുന്നു സി.ടി. രാജൻ. എം.എം. ജേക്കബി​െൻറ ആഹാരം മുതൽ ആരോഗ്യകാര്യങ്ങൾവരെ കൃത്യമായി നോക്കിയിരുന്നത് സന്തതസഹചാരിയായിരുന്ന രാജനായിരുന്നു. ജേക്കബ് രാഷ്ട്രീയ രംഗത്ത് തിളങ്ങിനിന്ന കാലത്ത് അദ്ദേഹത്തോടൊപ്പം ചേർന്നതാണ് രാജൻ. സജീവരാഷ്ട്രീയത്തിൽനിന്ന് മാറിയിട്ടും രാജൻ നിഴൽപോലെ അദ്ദേഹത്തെ അനുഗമിച്ചു. മേഘാലയയിലും രാജൻ അനുഗമിച്ചിരുന്നു. ഔദ്യോഗിക പദവികൾ ഒഴിഞ്ഞ 2006 മുതൽ മുഴുവൻ സമയവും കൂടെയുണ്ട്. പിതാവിനോടെന്നപോലെ പരിചരിച്ചിരുന്ന രാജനെ ജേക്കബും സ്വന്തം മകനെപ്പോലെ വാത്സല്യത്തോടെയാണ് കണ്ടിരുന്നത്. ദേശീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ രാജ​െൻറ ഫോണിലൂടെയായിരുന്നു സംസാരം. ജേക്കബി​െൻറ മക്കൾക്കും രാജൻ കുടുംബാംഗത്തെപ്പോലെയാണ്. മരണസമയത്തും രാജൻ ഒപ്പമുണ്ടായിരുന്നു. സ്നേഹിക്കാൻ മാത്രമറിയുന്ന പിതൃതുല്യനായ ജേക്കബ് സാറി​െൻറ നിര്യാണം ത​െൻറ വ്യക്തിജീവിതത്തിലുണ്ടായ ഏറ്റവും വലിയ നഷ്ടമാണെന്ന് സി.ടി. രാജൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.