ആദരാഞ്​ജലിയർപ്പിക്കാൻ പ്രമുഖർ

പാലാ: എം.എം. ജേക്കബിന് ആദരാഞ്ജലിയുമായി രാമപുരത്തെ വസതിയിലേക്ക് രാഷ്ട്രീയ- സാമൂഹിക-സാംസ്കാരിക രംഗത്തെ നിരവധി പേരാണ് എത്തിയത്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെ രാമപുരത്തെ വസതിയിൽ എത്തിച്ച മൃതദേഹത്തിൽ സംസ്ഥാന സർക്കാറി​െൻറ പ്രതിനിധിയായി മന്ത്രി എ.കെ. ബാലൻ പുഷ്പചക്രം സമർപ്പിച്ചു. കുടുംബസമേതമാണ് അദ്ദേഹം എത്തിയത്. എ.ഐ.സി.സി സെക്രട്ടറി ഉമ്മൻ ചാണ്ടി, കെ.സി. ജോസഫ് എം.എൽ.എ, ആേൻറാ ആൻറണി എം.പി, കെ.പി.സി.സി സെക്രട്ടറി പി.എം. സുരേഷ് ബാബു, ജില്ല കലക്ടർ ബി.എസ്. തിരുമേനി, മേഘാലയ സർക്കാർ പ്രതിനിധിയായി സി.വി. ആനന്ദബോസ്, കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവ, രാമപുരം വികാരി ഡോ. ജോർജ് ഞാറക്കുന്നേൽ, പഞ്ചായത്ത് പ്രസിഡൻറ് ബൈജു ജോൺ, മുൻ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബിജു പുന്നത്താനം, ജില്ല പഞ്ചായത്ത് അംഗം അനിത രാജു, ജോൺ കച്ചിറമറ്റം, മുൻ കോട്ടയം ഡി.സി.സി പ്രസിഡൻറ് ടോമി കല്ലാനി, ഡി. വിജയകുമാർ തുടങ്ങിയവർ രാമപുരത്തെ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. കെ.എം. മാണി എം.എൽ.എ അരുണാപുരത്തെ ആശുപത്രിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു. നാട്ടുകാരും വീട്ടിൽ തടിച്ചുകൂടി. 1949ൽ യുവരാഷ്ട്രീയ നേതാവായിരിക്കെ രാമപുരത്ത് സ്റ്റേറ്റ് കോൺഗ്രസ് സമ്മേളനത്തിന് നേതൃത്വം നൽകാൻ അദ്ദേഹത്തിനായി. രാമപുരത്തി​െൻറയോ ജില്ലയുടെയോ ചരിത്രത്തിലാദ്യമായിരുന്നു ഇത്രബൃഹത്തായ പരിപാടി. 1983ൽ രാഷ്ട്രപതിയായിരുന്ന ഗ്യാനി സെയിൽസിങ്ങിനെയും അദ്ദേഹം രാമപുരത്തെത്തിച്ചു. ബിഷപ് മാർ കരിയാറ്റിയുടെ ജന്മശതാബ്ദി ആഘോഷത്തിനായിരുന്നു രാഷ്ട്രപതിയെ എത്തിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.