േകാട്ടയം: കുടിയേറ്റത്തിെൻറ മണ്ണാണ് രാമപുരം. പാലായിൽനിന്നും രാമപുരത്തുനിന്നും ഇടുക്കിയിലെയും മലബാറിലെയും മലനിരകളുടെ തുഞ്ചത്തേക്ക് കുടുംബത്തെ കൈപിടിച്ചുകയറ്റിയ കർഷകർക്ക് കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുമാത്രമായിരുന്നു കൂട്ട്. ഇൗ മണ്ണിൽനിന്നാണ് ഇന്ദ്രപ്രസ്ഥത്തിെല ഉന്നതതലങ്ങളിലേക്ക് മുണ്ടയ്ക്കൽ മാത്യു ജേക്കബ് എന്ന എം.എം. ജേക്കബ് ചവിട്ടിക്കയറിയത്. മണ്ണറിഞ്ഞ് വിത്തിട്ട അദ്ദേഹം അഞ്ച് പതിറ്റാണ്ടോളം പിഴക്കാത്ത ചുവടുകളുമായി ഇവിടെ നിലയുറപ്പിച്ചു. രാജ്യസഭ ഉപാധ്യക്ഷനാകുന്ന ആദ്യ മലയാളിയെന്ന നേട്ടവും ഇതിനിടെ സ്വന്തമാക്കി. കുടിേയറിയ മണ്ണിൽ സമ്പത്ത് വിളയിക്കുേമ്പാഴും പിറന്ന നാടിന് നെഞ്ചിലൊരിടം മലയോരകർഷകർ നൽകുന്നത് പതിവാണ്. ഇതുപോലെ ജനിച്ച രാമപുരത്തെ ജേക്കബ് എന്നും നെഞ്ചിനൊപ്പം ചേർത്തു. രാമപുരത്തെയും പാലായിെലയും കോൺഗ്രസുകാർക്ക് എപ്പോഴും സമീപിക്കാമായിരുന്ന അവരുടെ സ്വന്തമായിരുന്നു ജേക്കബ് സാർ. പി.ടി. ചാക്കോക്കുശേഷം കോട്ടയം ജില്ലകണ്ട കരുത്തനായിരുന്നു ജേക്കബ്. കോട്ടയവും പാലായും ഇൗ രാമപുരംകാരനിലൂടെ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർന്നു. നിലപാടുകളിൽ കാർക്കശ്യം പുലർത്തിയിരുന്ന അദ്ദേഹം കേരള കോൺഗ്രസിെൻറ തട്ടകത്തിൽ കോൺഗ്രസിനുവേണ്ടി ശക്തമായി നിലകൊണ്ട നേതാവായിരുന്നു. കെ.എം. മാണിയുെട തട്ടകത്തിലായിട്ടും എന്നും അദ്ദേഹത്തോട് ഏറ്റുമുട്ടുന്നതായിരുന്നു പതിവ്. സ്വന്തം മുന്നണിക്കൊപ്പം നിലെകാണ്ടപ്പോഴും കേരള കോൺഗ്രസിന് ജേക്കബിെൻറ മനസ്സിൽ പ്രതിപക്ഷത്തായിരുന്നു സ്ഥാനം. കെ.എം. മാണിയുെട കടുത്തവിമർശകനായിരുന്നു. ബാർ കോഴക്കേസ് കാലത്തും ഏറ്റവുമൊടുവിൽ രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് നൽകാനുള്ള തീരുമാനത്തിനെതിരെയും ജേക്കബ് രംഗത്ത് എത്തിയിരുന്നു. നെഹ്റു കുടുംബത്തോട് ഏെറ അടുപ്പം പുലർത്തിയിരുന്ന ജേക്കബ് സംസ്ഥാനരാഷ്ട്രീയത്തിൽ കരുണാകരനൊപ്പമായിരുന്നു എക്കാലവും. വ്യത്യസ്ത അഭിപ്രായങ്ങൾ പാർട്ടിയിൽ ഉണ്ടാകുന്നത് ആ പാർട്ടിയുടെ വളർച്ചക്ക് ഗുണകരമാണെന്ന അഭിപ്രായക്കാരനായിരുന്ന ജേക്കബ്, ഗ്രൂപ് വേണമെന്ന അഭിപ്രായക്കാരനുമായിരുന്നു. ഗ്രൂപ് യോഗങ്ങൾ കോൺഗ്രസിെൻറ പ്രവർത്തനശൈലിയുടെ ഭാഗമാണെന്നും അദ്ദേഹം പലപ്പോഴും അഭിപ്രായെപ്പട്ടു. പാർലമെൻറ് പ്രവർത്തനകാലത്ത് എല്ലാരാഷ്ട്രീയക്കാരെയും മാനിച്ചിരുന്ന ശൈലിയാണ് പിന്തുടർന്നിരുന്നത്. രാജ്യസഭ ഉപാധ്യക്ഷനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അന്നത്തെ പ്രതിപക്ഷ നേതാവ് പറഞ്ഞ വാക്കുകൾ സ്വീകാര്യതയുടെ തെളിവായിരുന്നു. 'കോൺഗ്രസിെൻറ സ്ഥാനാർഥി എം.എം. ജേക്കബ് ആണെന്ന് നേരേത്ത അറിഞ്ഞിരുന്നെങ്കിൽ പ്രതിപക്ഷം സ്ഥാനാർഥിയെ നിർത്തില്ലായിരുന്നു'-എൽ.കെ. അദ്വാനി പറഞ്ഞു. വിശ്രമമില്ലാത്ത പ്രവർത്തനമാണ് അദ്ദേഹത്തിന് നെഹ്റുവിെൻറയും ഗുൽസാരിലാൽ നന്ദയുടെയും മനസ്സിൽ ഇടംനൽകിയത്. സഹകരണ മേഖലയിലും അദ്ദേഹം സജീവമായിരുന്നു. രാഷ്ട്രീയത്തിനതീതനായി സഹകരണപ്രസ്ഥാനത്തെ വളർത്തി കൊണ്ടുവരാനായിരുന്നു തുടക്കകാലത്ത് ശ്രമം. വിവിധ സഹകരണ സംഘങ്ങളുടെ സാരഥിയായും പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.