രാമപുരത്തെ നെഞ്ചോട്​ ചേർത്ത്​

കോട്ടയം: പ്രായത്തി​െൻറ അവശതയിൽ വീർപ്പുമുട്ടിയപ്പോഴും രാമപുരത്തെ നെഞ്ചോട് ചേർത്തയാളാണ് എം.എം. ജേക്കബ്. രാഷ്ട്രീയ നേട്ടങ്ങൾക്കും പദവികൾക്കും വഴിതുറന്ന രാമപുരമെന്ന ചെറിയ ഗ്രാമത്തോട് വല്ലാത്ത അടുപ്പവും സ്നേഹവുമായിരുന്നു അദ്ദേഹത്തിന്. കേന്ദ്രമന്ത്രിയായും ഗവർണറായും ഇരുന്നപ്പോഴും തിരക്കുകളെല്ലാം മാറ്റിവെച്ച് രാമപുരം മരങ്ങാട്ടിലെ മുണ്ടക്കൽ തറവാട്ടിലെത്തി ഒരാഴ്ചയയോളം തങ്ങുക പതിവായിരുന്നു. ലോകത്തി​െൻറ ഏത് കോണിലായാലും അത് തെറ്റിക്കാറില്ല. വാർധക്യസഹജമായ അവശതകൾക്ക് ആശ്വാസമേകാനും വിദഗ്ധ ചികിത്സതേടാനും ജർമനി അടക്കം സ്ഥലങ്ങളിലേക്ക് മക്കൾ നിരന്തരമായി ക്ഷണിച്ചിട്ടും സ്വന്തം വീടുവിട്ട് പോകാൻ ജേക്കബ് തയാറായില്ല. അതേക്കുറിച്ച് ചോദിച്ചാൽ ഉത്തരം പെെട്ടന്ന് എത്തും. 'മരണം കൂട്ടിക്കൊണ്ടുപോകും വരെ ഇവിടുണ്ടാകും. രാമപുരം എ​െൻറ ജീവനും വികാരവുമാണ്'. ഇതിനൊപ്പം ചില നിർബന്ധങ്ങളും പിടിവാശിയും ജേക്കബിനുണ്ടായിരുന്നു. വിവിധസ്ഥലങ്ങളിൽ കഴിയുന്ന മക്കളും മരുമക്കളും കൊച്ചുമക്കളും ഇടക്കിടെ തന്നെ വന്നുകാണണം. ഒൗദ്യോഗിക പദവികൾ വഹിച്ചിരുന്ന ഘട്ടത്തിൽ ജേക്കബ് വീട്ടിലെത്തിയാൽ ചുറ്റും ആളുകൾ കൂടും. ആദ്യം രാഷ്ട്രീയക്കാരുടെ ഉൗഴമാണ്. പിന്നെ നാട്ടുകാരും അടുത്ത ബന്ധുക്കളും. അവരുമായി ഏറെനേരം സല്ലപിക്കാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.