കോട്ടയം: അരനൂറ്റാണ്ടിലേറെ അടുത്തബന്ധമാണ് എം.എം. ജേക്കബുമായി ഉണ്ടായിരുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. കോളജ് വിദ്യാര്‍ഥിയായിരുന്ന കാലംമുതല്‍ അറിയാം. ഏറെക്കാലം കഴിഞ്ഞാണ് പരസ്പരം പരിചയപ്പെടുന്നത്. സ്വാതന്ത്ര്യാനന്തരകാലത്ത് രാജ്യത്ത് ഏറെ പ്രാധാന്യമുണ്ടായിരുന്ന ഭാരത് സേവക് സമാജിെൻറ പ്രവര്‍ത്തനങ്ങളില്‍ ദേശീയതലത്തില്‍ നിറഞ്ഞുനിന്ന നേതാവായിരുന്നു. കെ.എസ്.യു ജില്ല സെക്രട്ടറി എന്ന നിലയില്‍ പല സ്ഥലങ്ങളിലും അദ്ദേഹത്തെ കണ്ടുമുട്ടിയിട്ടുണ്ട്. എന്നാല്‍, തന്നെ അറിയുമായിരുന്നില്ല. പിന്നീട് കോട്ടയത്ത് മാമ്മന്‍ മാപ്പിള ഹാളില്‍ കോണ്‍ഗ്രസ് സമ്മേളനം നടന്ന സമയത്താണ് പരിചയപ്പെടുന്നത്. അടുത്തബന്ധമുള്ള നേതാവായിരുന്ന എം.എ. ജോണുമായി സംസാരിച്ച് നില്‍ക്കുേമ്പാൾ അടുത്ത വന്ന അദ്ദേഹം എെൻറ കഴുത്തില്‍ മറഞ്ഞുകിടന്ന ബാഡ്ജ് നന്നായിരിക്കുന്നുവെന്ന് പറഞ്ഞ് നേരെയാക്കാനെന്ന ഭാവേന തന്ത്രപരമായി പേര് നോക്കി മനസ്സിലാക്കി. 1970ലെ തെരഞ്ഞെടുപ്പില്‍ തീപാറുന്ന മത്സരമാണ് പാലായില്‍ നടത്തിയത്. ചുരുങ്ങിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ടെങ്കിലും രാഷ്ട്രീയമായ വിജയമെന്നായിരുന്നു അന്ന് കോണ്‍ഗ്രസ് വിലയിരുത്തിയത്. പിന്നീട് രാജ്യസഭയിലും കേന്ദ്രമന്ത്രിയെന്ന നിലയിലും മികച്ച നേട്ടങ്ങള്‍ കൈവരിച്ച് വ്യക്തിമുദ്ര പതിപ്പിക്കാന്‍ ജേക്കബിന് കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.