കോട്ടയം: കെവിൻ മറഞ്ഞിട്ട് 41 നാളുകൾ പിന്നിട്ടു. പ്രിയപ്പെട്ടവെൻറ ഓർമകൾ വിറങ്ങലിച്ചു നിൽക്കുന്ന നട്ടാശേരിയിലെ വാടകവീട്ടിൽ ഇപ്പോഴും കണ്ണീർ തോർന്നിട്ടില്ല. പുനലൂർ തെന്മല സ്വദേശി നീനുവിനെ പ്രണയവിവാഹം കഴിച്ചതിെൻറ പേരിൽ ദുരഭിമാനത്തിെൻറ ഇരയായി മരിച്ച കെവിൻ പി. ജോസഫിെൻറ 41ാം ചരമദിനാചരണ ചടങ്ങുകൾ ശനിയാഴ്ച നടന്നു. രാവിലെ വീടിനടുത്തുള്ള കുന്നുംഭാഗം മൗണ്ട് കാർമൽ പള്ളിയിൽ കുർബാനക്കുശേഷം കെവിനെ അടക്കം ചെയ്ത കോട്ടയം നല്ലയിടയൻ പള്ളി സെമിത്തേരിയിൽ പ്രത്യേക പ്രാർഥന നടത്തി. നീനുവും കെവിെൻറ മാതാപിതാക്കളും സഹോദരിയും അരമണിക്കൂറോളം കുഴിമാടത്തിങ്കൽ തിരിതെളിച്ച് കണ്ണീർതൂവി പ്രാർഥനനിർഭരരായി നിന്നു. അടുത്ത ബന്ധുക്കളെയും ചില സുഹൃത്തുക്കളെയും മാത്രമായിരുന്നു ക്ഷണിച്ചിരുന്നത്. മേയ് 26ന് കോട്ടയത്തെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയ കെവിനെ 28ന് രാവിലെ തെന്മലയിലെ ചാലിയേക്കര തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.