പീഡനമെന്ന്​ പരാതി: അന്വേഷണത്തിൽ കളവെന്ന് പൊലീസ്​

കുമളി: അയൽവാസികൾ തമ്മിലുള്ള വഴക്കിനിടെ ശാരീരിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ചെന്ന പരാതി ഒടുവിൽ കളവെന്ന് വ്യക്തമായതായി പൊലീസ്. കുമളി കൊല്ലം പട്ടട സ്വദേശിയായ യുവാവിനെതിരെയാണ് യുവതി വെള്ളിയാഴ്ച പൊലീസിൽ പരാതി നൽകിയത്. യുവാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് അന്വേഷണം മുറുകിയതോടെ ഏറെനാളായി നിലനിന്നിരുന്ന കലഹത്തി​െൻറ വിവരം പുറത്തുവന്നു. ഇതി​െൻറ പേരിൽ യുവാവിനെതിരെ പീഡന ആരോപണം ഉന്നയിച്ച് യുവതി പരാതി നൽകിയതാണെന്ന് തെളിഞ്ഞു. യുവതിയും മാതാവും പരാതിയിൽനിന്ന് പിൻവാങ്ങിയെങ്കിലും യുവാവിനെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കിയ പൊലീസ് പരാതിക്കാർ മലക്കം മറിഞ്ഞതോടെ പുലിവാൽ പിടിച്ചു. പീഡനക്കേസിൽ ഉൾപ്പെെട്ടന്ന വാർത്ത യുവാവി​െൻറ കുടുബത്തെയും ബന്ധുക്കളെയും വിഷമത്തിലാക്കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.