വണ്ടിപ്പെരിയാർ (ഇടുക്കി): സർക്കാർ എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിക്ക് നേരെ അധ്യാപികയുടെ ചൂരൽ പ്രയോഗം. ശരീരത്തിൽ അടിയേറ്റ പാടുകളുമായി വിദ്യാർഥിയെ വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സ്കൂൾ അധ്യാപിക ഷില അരുൾ റാണിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വണ്ടിപ്പെരിയാർ ടൗണിൽ താമസിക്കുന്ന ബാലകൃഷ്ണൻ-ഭാഗ്യലക്ഷ്മി ദമ്പതികളുടെ ആറുവയസ്സുകാരനായ മകനാണ് അധ്യാപികയുടെ ക്രൂരചൂരൽ പ്രയോഗത്തിന് ഇരയായത്. ബുധനാഴ്ച രാവിലെ സ്കൂളിൽ ചെന്നപ്പോൾ വരയിട്ട നോട്ടിൽ അമ്മ, അച്ഛൻ എന്നിങ്ങനെ എഴുതാൻ പറഞ്ഞതായും ഇത് ശരിയായ രീതിയിൽ എഴുതാത്തതിനെ തുടർന്ന് അധ്യാപിക ചൂരൽ ഉപയോഗിച്ച് തലങ്ങുംവിലങ്ങും അടിക്കുകയായിരുന്നു. കുട്ടി ഇക്കാര്യം മാതാപിതാക്കളോട് പറഞ്ഞിരുന്നില്ല. കുളിപ്പിക്കാൻ കുട്ടിയുടെ വസ്ത്രങ്ങൾ മാറ്റിയപ്പോഴാണ് അടിച്ച അഞ്ചിലേറെ പാടുകൾ കുട്ടിയുടെ പുറത്ത് കണ്ടത്. തുടരെ ചോദിച്ചപ്പോൾ അധ്യാപിക അടിച്ചതാണെന്ന് കുട്ടി വെളിപ്പെടുത്തി. രാത്രി ഭക്ഷണം കഴിക്കാനും തയാറായില്ല. ആശുപത്രിയിെലത്തിച്ച കുട്ടി, ടീച്ചർ അടിച്ചതായി ഡോക്ടറോട് പറഞ്ഞതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അധ്യാപികക്കെതിരെ കേസ്. സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. കുട്ടി കുസൃതി കാട്ടിയെന്നും ഇതിെൻറ പേരിൽ അടിച്ചപ്പോൾ കുട്ടി പെെട്ടന്ന് തിരിഞ്ഞതിനാലാണ് പുറത്ത് അടിയേറ്റതെന്നും അധ്യാപിക പറഞ്ഞതായി സ്കൂൾ പ്രഥമാധ്യാപകൻ അറിയിച്ചു. ഇതിെൻറ പേരിൽ അധ്യാപിക ഷീല അരുൾ റാണി കുട്ടിയോടും മാതാവിനോടും ക്ഷമ പറഞ്ഞതായും പ്രഥമാധ്യാപകൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.