കാര്‍ഷിക വികസനം: സാധ്യതാപഠനവുമായി കേന്ദ്ര സംഘം വട്ടവടയിൽ

മൂന്നാര്‍: കാര്‍ഷിക വികസനം മുന്നില്‍ കണ്ട് സാധ്യതാപഠനത്തിനായി കേന്ദ്ര സംഘം മൂന്നാറിലെത്തി. ശീതകാല പച്ചക്കറി സേങ്കതമായ വട്ടവട ഗ്രാമം കേന്ദ്രീകരിച്ചായിരുന്നു പഠനം. അത്യാധുനിക സംവിധാനങ്ങളോടെ നടത്തിയ സാധ്യത പഠനത്തി​െൻറ റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കും. തിരുവനന്തപുരത്തെ ഇടനാട് മേഖലയിലും ആലപ്പുഴയിലെ തീരദേശങ്ങളിലുമുള്ള കാര്‍ഷിക കേന്ദ്രങ്ങളില്‍ പഠനം നടത്തിയ ശേഷമാണ് വട്ടവട, കോവിലൂര്‍, കൊട്ടാക്കമ്പൂര്‍ മേഖലകളില്‍ നിരീക്ഷണ പഠനം നടത്തിയത്. കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴില്‍ മേഘാലയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് ഈസ്റ്റ് സ്‌പേസ് ആപ്ലിക്കേഷന്‍ സ​െൻററിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലായിരുന്നു കാര്‍ഷിക വികസന സാധ്യതകള്‍ തേടിയത്. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെയായിരുന്നു പഠനം. ഇതി​െൻറ ഭാഗമായി ഡ്രോണ്‍ പറത്തി ചിത്രങ്ങള്‍ പകര്‍ത്തി പ്രദേശത്തെ വൈവിധ്യങ്ങള്‍, കാലാവസ്ഥ, ജലസ്രോതസ്സുകള്‍, മണ്ണി​െൻറ ഘടന എന്നിവ മനസ്സിലാക്കുകയായിരുന്നു. പറക്കും കാമറ വഴി ഒപ്പിയെടുത്ത ദൃശ്യങ്ങള്‍ ജി.പി.ആര്‍.എസി​െൻറ സഹായത്തോടെ കോര്‍ത്തിണക്കി വിശകലനം ചെയ്ത ശേഷമായിരിക്കും പദ്ധതികള്‍ തയാറാക്കുക. നോര്‍ത്ത് ഈസ്റ്റ് സ്‌പേസ് ആപ്ലിക്കേഷന്‍ സ​െൻറർ ശാസ്ത്രജ്ഞരായ ഡോ. ബിജോയ് കൃഷ്ണ ഹാന്‍ഡേ, ഡോ. ജനാലി ഗോസ്വാമി, മുഹമ്മദ് അബ്ദുൽ ഖാദര്‍ ഖാന്‍, സഞ്ജയ്, കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആൻഡ് എന്‍വയൺമ​െൻറ് സ​െൻററിലെ ഡോ.സുരേഷ് ഫ്രാന്‍സിസ്, ഡോ. അനില്‍ കുമാര്‍, ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷന്‍ ടെക്‌നോളജി മാനേജ്‌മ​െൻറിലെ വിദഗ്ധരായ സുനില്‍, വിഷ്ണു എന്നിവരടങ്ങുന്നതായിരുന്നു സംഘം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.