പോസ്​റ്റ്​മോർട്ടം നടപടികളിൽ പൊലീസ്​ വീഴ്ച​; വൻ പ്രതിഷേധം

കോട്ടയം: സി.പി.എം നഗരസഭ അംഗത്തി​െൻറ പരാതിയിൽ ചങ്ങനാശ്ശേരി പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ, പോസ്റ്റ്മോർട്ടം നടപടികളിലും പൊലീസ് വീഴ്ചയെന്ന് ആക്ഷേപം. ഇത് വൻ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയതോടെ നാലുമണിക്കൂറിലധികം പോസ്റ്റ്മോർട്ടം നടപടികൾ വൈകി. വ്യാഴാഴ്ച രാവിലെ 10ന് മെഡിക്കൽ കോളജ് മോർച്ചറിക്ക് മുന്നിലായിരുന്നു നാടകീയസംഭവങ്ങൾ. ദമ്പതികളുടെ മൃതദേഹം ആർ.ഡി.ഒ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം ചെയ്യുമെന്നാണ് ബുധനാഴ്ച പൊലീസ് വ്യക്തമാക്കിയിരുന്നത്. എന്നാൽ, വ്യാഴാഴ്ച രാവിലെ ചങ്ങനാശ്ശേരി തഹസിൽദാറി​െൻറ നേതൃത്വത്തിലാണ് സുനിൽകുമാറി​െൻറ ഇൻക്വസ്റ്റ് നടപടികൾ നടത്തിയത്. എന്നാൽ, ആർ.ഡി.ഒയുടെ അസാന്നിധ്യത്തിൽ നടപടികൾ നടത്താനുള്ള നീക്കത്തിനെതിരെ കോട്ടയം ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്പി​െൻറ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ രംഗത്ത് വന്നു. ബന്ധുക്കളും വിശ്വകർമ സഭയുടെ പ്രവർത്തകരും ഇവർക്കൊപ്പം ചേർന്നു. ഇത് സംഘർഷാവസ്ഥയിലേക്ക് നീങ്ങുന്ന ഘട്ടമെത്തിയതോടെ ഗാന്ധിനഗർ എസ്.െഎ അനൂപ് ജോസി​െൻറ നേതൃത്വത്തിലുള്ള സംഘം പ്രവർത്തകരെ നിയന്ത്രിച്ചു. രണ്ടുപേരെ അറസ്റ്റ് ചെയ്ത് മാറ്റുകയും ചെയ്തു. ഇതോടെ ഇൻക്വസ്റ്റ് നടപടികൾ നിർത്തി. പോസ്റ്റ്മോർട്ടം നടപടികളിൽ ആർ.ഡി.ഒയുടെ സാന്നിധ്യം പൊലീസ് ആവശ്യപ്പെട്ടിരുന്നില്ല. വിവരമറിഞ്ഞ് കലക്ടർ ഇടപെട്ടതോടെയാണ് ഇത് സംബന്ധിച്ചുണ്ടായ സംഘർഷത്തിന് അയവ് വന്നത്. കോട്ടയം ആർ.ഡി.ഒ ഔദ്യോഗിക ആവശ്യത്തിന് തിരുവനന്തപുരത്തായതിനാൽ പാലാ ആർ.ഡി.ഒക്ക് ചുമതല നൽകാമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. കാത്തിരിപ്പിെനാടുവിൽ ഉച്ചക്ക് രണ്ടോടെ പാലാ ആർ.ഡി.ഒ അനിൽ ഉമ്മൻ ആശുപത്രിയിലെത്തി. എന്നാൽ, ഇൻക്വസ്റ്റിനുള്ള ഉത്തരവ് ലഭിക്കാത്തത് വീണ്ടും ആശയക്കുഴപ്പത്തിന് ഇടയാക്കി. ഇതിനിടെ, ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ചു. ആദ്യം ഇൻക്വസ്റ്റ് നടത്തിയ സുനിലി​െൻറ മൃതദേഹം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യമുയർന്നു. തുടർന്ന് സുനിലി​െൻറയും പിന്നീട് മൂന്ന് മണിയോടെ രേഷ്മയുടെയും മൃതദേഹം ഇൻക്വസ്റ്റിനുശേഷം പോസ്റ്റ്മോർട്ടത്തിന് കയറ്റി. വൈകുന്നേരം 5.30ന് സുനിലി​െൻറയും ആറുമണിയോടെ രേഷ്മയുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. നേരേത്ത, കെവി​െൻറ മരണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടത്തേണ്ട പോസ്റ്റ്മോർട്ടം കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയതിലും നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും ആക്ഷേപമുണ്ടായിരുന്നു. പോസ്റ്റ്േമാർട്ടം നടപടികളിൽനിന്ന് ആർ.ഡി.ഒയെ ഒഴിവാക്കിയത് അന്ന് വിവാദമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.