അവശനിലയിലായ പശു ചത്തു; മൂന്നുപേർക്കെതിരെ കേ​സ്​

തൊടുപുഴ: അവശനിലയിലായതിനെ തുടർന്ന് ഉടമ കശാപ്പുശാലയിൽ ഉപേക്ഷിച്ചുപോയ പശു ചത്തു. ഉടമ ഉൾപ്പടെ മൂന്നുപേർക്കെതിരെ പൊലീസ് കേെസടുത്തു. ഉടമയായ മലയിഞ്ചി തണ്ടേൽ വിനോദ്, നെയ്യശ്ശേരി പടിഞ്ഞാറെ കരയിൽ രമേശ്, സുധാകരൻ എന്നിവർക്കെതിരെയാണ് മൃഗങ്ങൾക്കെതിരെ ക്രൂരത തടയുന്ന നിയമപ്രകാരം കരിമണ്ണൂർ പൊലീസ് കേസെടുത്തത്. വിൽക്കാൻ കൊണ്ടുവരുമ്പോൾ ഇടഞ്ഞോടിയതിനാൽ ഇവർ പശുവിനെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കരിമണ്ണൂർ കുരുമ്പുപാടത്തെ കശാപ്പുശാലയിലാണ് വ്യാഴാഴ്ച ഇവർ പശുവിനെ കൊണ്ടുവന്നത്. അവശ നിലയിലായ പശുവി​െൻറ കാൽ കെട്ടിയിട്ടുണ്ടായിരുന്നു. അതിനാൽ കശാപ്പുശാല ഉടമ വാങ്ങാൻ തയാറായില്ല. ഇതിനിടെ പശുവിനെ ഉപേക്ഷിച്ച് ഉടമയും സംഘവും മുങ്ങി. കുറച്ച് കഴിഞ്ഞ് പശു ചത്തു. ഇതോടെയാണ് കശാപ്പ് ശാല ഉടമ പൊലീസിൽ പരാതി നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.