ദമ്പതികളുടെ ആത്​മഹത്യ: വിശദീകരണവുമായി അഭിഭാഷകൻ

ചങ്ങനാശ്ശേരി: ആത്മഹത്യ ചെയ്ത സുനിയെയും ഒപ്പം ജോലി ചെയ്ത രാജേഷിനെയും മാത്രമാണ് പൊലീസ് വിളിപ്പിച്ചതെന്നും സുനിയുടെ ഭാര്യ രേഷ്മയെ വിളിപ്പിച്ചിരുന്നില്ലെന്നും സംഭവത്തിൽ ആരോപണ വിധേയനായ അഭിഭാഷകൻ സജികുമാർ. ഫേസ് ബുക്ക് കുറിപ്പിലാണ് അഭിഭാഷകൻ ഇക്കാര്യങ്ങൾ പറയുന്നത്. മരിച്ച സുനിയെ സഹോദരതുല്യമായ സ്‌നേഹത്തോടെയാണ് കണ്ടിരുന്നതെന്നും തെറ്റായ വാര്‍ത്തകളാണ് മാധ്യമങ്ങൾ അവരുടെ ധര്‍മത്തിനനുസരിച്ച് പ്രചരിപ്പിക്കുന്നതെന്നും ഇതിൽ പറയുന്നു. സുനിയും മറ്റൊരാളും മാത്രമാണ് സ്ഥാപനത്തില്‍ ഉണ്ടായിരുന്നത്. അഭിഭാഷകനും കൗണ്‍സിലറുമായതിനാൽ പാരമ്പര്യമായ ജോലി കുറച്ചുകൊണ്ടുവന്നിരുന്നതാണ്. എട്ടുമാസമായി തിരക്കു മൂലം കാര്യമായി ശ്രദ്ധിക്കാനും കഴിഞ്ഞിരുന്നില്ല. രണ്ടാഴ്ച മുമ്പ് സുനി സ്വര്‍ണാഭരണങ്ങള്‍ എടുക്കുന്നതായും ചങ്ങനാശ്ശേരി മാവേലിക്കര, തിരുവല്ല എന്നിവിടങ്ങളില്‍ വിൽപന നടത്തി ചതിക്കുന്നുവെന്നും അറിയിച്ചുകൊണ്ടുള്ള കത്ത് കിട്ടിയിരുന്നു. അതിനുശേഷം പരിശോധിച്ചപ്പോഴാണ് 400 ഗ്രാം (50 പവന്‍ ) കുറവ് മനസ്സിലായത്. തുടര്‍ന്ന് അവരോട് വിവരങ്ങള്‍ ചോദിച്ചപ്പോള്‍ അറിയില്ലെന്ന് പറഞ്ഞു. അതിനാൽ ലഭിച്ച കത്തിനോടൊപ്പം ചങ്ങനാശ്ശേരി പൊലീസില്‍ ജൂലൈ മൂന്നിന് പരാതി നൽകുകയായിരുന്നു. തുടര്‍ന്ന് സുനിയെയും രാജേഷിനെയും മാത്രമാണ് പൊലീസ് വിളിപ്പിച്ചത്. രേഷ്മയെ വിളിപ്പിച്ചിട്ടില്ല. അവരോട് പൊലീസ് സംസാരിച്ചശേഷം തന്നെ സ്റ്റേഷനില്‍നിന്നും വിളിച്ച് 33 പവന്‍ എടുത്തതായും ജൂലൈ നാലിന് തിരികെ നല്‍കാമെന്ന് സമ്മതിച്ച് സുനി എഴുതി നല്‍കിയിരുന്നതായും അറിയിച്ചു. അതോടെ, ഇപ്പോള്‍ കേസെടുക്കേെണ്ടന്നും പണം തന്നില്ലെങ്കില്‍ എടുത്താല്‍ മതിയെന്നും എഴുതി നല്‍കുകയും ചെയ്തു. സ്റ്റേഷനില്‍നിന്നും വരുേമ്പാൾ സുനിയുടെ സഹോദരൻ അനില്‍കുമാറിനെ കണ്ടു. സുനിയെ താക്കീത് ചെയ്തിരുന്നതായും അനിൽ അറിയിക്കുകയും ചെയ്തു. മരിച്ച സുനിലി​െൻറയും ഭാര്യയുടെയും ജീവനേക്കാള്‍ വിലയുള്ളതല്ല നഷ്ടപ്പെട്ടതും നേടിയതുമൊക്കെ. മരണപ്പെട്ടുപോയതോര്‍ക്കുമ്പോള്‍ ഹൃദയവേദനയുണ്ട്. ന്യായീകരിച്ചു വിശ്വസിപ്പിക്കുന്നതിനൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇതാണ് യാഥാര്‍ഥ്യം. എ​െൻറ സ്ഥാനം ഉപയോഗിച്ച് യാതൊരു ഇടപെടലും ഞാന്‍ നടത്തിയിട്ടില്ല. ഏതൊരാളും ചെയ്യുന്നതാണ് ഞാനും ചെയ്തത് എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.