കോട്ടയം: വരാപ്പുഴ പൊലീസ് കസ്റ്റഡി മരണത്തിെൻറ ചൂടാറുംമുമ്പ് സർക്കാറിനെയും പൊലീസിനെയും ഒരുപോലെ പ്രതിക്കൂട്ടിലാക്കുകയാണ് ചങ്ങനാശ്ശേരിയിലെ ദമ്പതികളുടെ ആത്മഹത്യ. വരാപ്പുഴ സംഭവത്തിനുശേഷം പ്രതികളെ സ്േറ്റഷനിൽ വിളിച്ചുവരുത്തുന്നതിന് വ്യക്തമായ മാർഗനിർദേശങ്ങൾ സംസ്ഥാന പൊലീസ് മേധാവി നൽകിയിട്ടുണ്ടെങ്കിലും ഇവിടെ ഇതെല്ലാം കാറ്റിൽപറത്തിയെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. സി.പി.എം നഗരസഭ അംഗത്തിെൻറ പരാതിയിൽ പൊലീസ് സാമ്പത്തിക ഇടപാടിൽ ഇടനിലക്കാരായി നിന്ന് ദമ്പതികളെ ഭീഷണിപ്പെടുത്തിയെന്നാണ് പ്രധാന ആരോപണം. കാണാതായ ഓരോ ആഭരണത്തിെൻറയും എണ്ണം പറഞ്ഞ് സ്റ്റേഷനിൽ സുനിൽ കുമാറിനെ ക്രൂരമായി മർദിച്ചെന്നും ബന്ധുക്കൾ 'മാധ്യമ'ത്തോട് പറഞ്ഞു. ചോദ്യംചെയ്ത് വിട്ടയച്ച പുഴവാത് ഇടവളഞ്ഞിയിൽ സുനിൽ കുമാർ-രേഷ്മ ദമ്പതികളെ പിന്നീട് വീട്ടിൽ ആത്മഹത്യചെയ്ത നിലയിലാണ് കണ്ടെത്തിയത്. ഇതോടെ സംഭവത്തിൽ ദുരൂഹതകളുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. നാട്ടുകാരുടെ പരാതിയിൽ പൊലീസിെൻറ വീഴ്ചകൾ അന്വേഷിക്കാമെന്ന് ഡിവൈ.എസ്.പി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പ്രതിഷേധം ശക്തമാണ്. സുനിലിനെ 12 മണിക്കൂർ ചോദ്യം ചെയ്തതായാണ് പറയുന്നത്. രാത്രി ഒമ്പതുവരെ സ്റ്റേഷനിൽ നിർത്തിയെന്നും ക്രൂരമർദനത്തിന് ഇരയായെന്നും ആരോപണം ഉണ്ട്. എട്ടുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. എന്നാൽ, സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന തങ്ങൾക്കിത് താങ്ങാനാവില്ലെന്ന് െപാലീസിനോട് പറഞ്ഞിരുന്നു. എന്നിട്ടും എട്ടുലക്ഷംരൂപ നൽകണമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്നും സുനിലിെൻറ ബന്ധുക്കൾ ആരോപിച്ചു. പണം കണ്ടെത്താനുള്ള മാർഗം ഇല്ലാത്തതാണ് ആത്മഹത്യക്ക് കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.