കഞ്ചാവുമായി എത്തിയ പത്താം ക്ലാസുകാരൻ പിടിയിലായി

കോട്ടയം: കഞ്ചാവ് വിൽപന നടത്തുന്ന ഒരു ഫോൺ നമ്പറിൽ ബന്ധപ്പെട്ട് ആവശ്യക്കാരെന്ന രീതിയിൽ വിളിച്ചു വരുത്തിയപ്പോൾ കഞ്ചാവുമായി എത്തിയത് പത്താം ക്ലാസുകാരൻ. പിടികൂടാൻ ശ്രമിച്ചപ്പോൾ ആക്രമസ്വഭാവം കാണിച്ച് പോക്കറ്റിൽനിന്ന് കുരുമുളക് സ്‌പ്രേ അടിക്കാൻ ശ്രമിച്ചെങ്കിലും പെട്ടെന്ന് തന്നെ പിടികൂടി. കോട്ടയം നഗരത്തിലെ ഒരു പ്രമുഖ വിദ്യാലയത്തിലെ വിദ്യാർഥിയാണ് പിടിയിലായ പത്താം ക്ലാസുകാരൻ. സാമ്പത്തിക ശേഷിയുള്ള വീട്ടിലെ ആളാണ്. കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി. അലോട്ടി സംഘത്തിൽപെട്ട ഈ കുട്ടിയെപ്പറ്റി നേരേത്ത മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. വിദ്യാർഥിയിൽനിന്ന് സ്‌കൂളുകളിലെ കഞ്ചാവ് ഉപയോഗിക്കുന്നതി​െൻറ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചിട്ടുള്ളത്. സ്‌കൂളിലെ മറ്റ് പല കുട്ടികൾക്കും കഞ്ചാവ് എത്തിച്ച് കൊടുക്കാറുണ്ടെന്ന് വിവരം ലഭിച്ചു. റെയ്ഡിൽ പ്രിവൻറിവ് ഓഫിസർമാരായ വിനോദ്, സന്തോഷ്കുമാർ, സിവിൽ ഓഫിസർമാരായ ശ്രീകാന്ത്, രഞ്ജിത്ത് നന്ത്യാട്ട്, ജെക്‌സി ജോസഫ്, ജോബി, വിനോദ്കുമാർ, ആരോമൽ, സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.