അഭിമന്യുവി​െൻറ കുടുംബത്തെ ഏറ്റെടുക്കും -സി.പി.എം

കൊച്ചി: മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട അഭിമന്യുവി​െൻറ കുടുംബത്തെ ഏറ്റെടുത്ത് സംരക്ഷിക്കുമെന്ന് സി.പി.എം എറണാകുളം ജില്ല കമ്മിറ്റി. ഒറ്റമുറി വീട്ടില്‍ കഴിയുന്ന കുടുംബത്തിന് വാസയോഗ്യമായ വീട് നിർമിക്കും. സഹോദരിയുടെ വിവാഹം ഉള്‍പ്പെടെ നടത്തുന്നതിന് ചെലവ് വഹിക്കും. മാതാപിതാക്കളുടെ ഭാവി സംരക്ഷണം പാര്‍ട്ടി ഏറ്റെടുക്കുമെന്നും ജില്ല കമ്മിറ്റി യോഗം വ്യക്തമാക്കി. അഭിമന്യുവി​െൻറ വേർപാടില്‍ യോഗം ദുഃഖം രേഖപ്പെടുത്തി. അര്‍ജുന്‍, വിനീത് എന്നീ വിദ്യാർഥികളെ മാരകമായി കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത കാമ്പസ് ഫ്രണ്ട്, എസ്.ഡി.പി.ഐ, എന്‍.ഡി.എഫ് ഭീകരതയിൽ യോഗം പ്രതിഷേധിച്ചു. ചികിത്സയില്‍ കഴിയുന്ന അര്‍ജു​െൻറയും വീനിതി​െൻറയും മുഴുവന്‍ ചികിത്സ ചെലവുകളും പാര്‍ട്ടി വഹിക്കും. ഇതിന് ആവശ്യമായ തുക ജൂലൈ 15,16 തീയതികളില്‍ ജില്ലയിലെ പാര്‍ട്ടിയാകെ രംഗത്തിറങ്ങി വീട്‌ വീടാന്തരം കയറി സമാഹരിക്കും. ജൂലൈ ഒമ്പതിന് വൈകീട്ട് നാലിന് എറണാകുളം ടൗണ്‍ ഹാളില്‍ വര്‍ഗീയ തീവ്രവാദ വിരുദ്ധ സദസ്സ് സംഘടിപ്പിക്കും. രാഷ്ട്രീയ - സാമൂഹിക - സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. ജില്ല കമ്മിറ്റി യോഗത്തില്‍ സി.എം. ദിനേശ്മണി അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.