* കോൺഗ്രസിനുള്ളിൽ കലാപം തൊടുപുഴ : നഗരസഭ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് 12ന് നടക്കാനിരിക്കെ കൈവശമുണ്ടായിരുന്ന സ്ഥാനം നിലനിർത്താൻ യു.ഡി.എഫും പുതിയ സാഹചര്യത്തിൽ വൈസ് ചെയർമാൻ സ്ഥാനം കൂടി പിടിച്ചെടുക്കാൻ ചരടുവലിച്ച് എൽ.ഡി.എഫും രംഗത്ത്. വൈസ് ചെയർമാനായിരുന്ന കോൺഗ്രസിലെ ടി.കെ. സുധാകരൻ നായർ രാജിെവച്ച ഒഴിവിലാണ് െതരഞ്ഞെടുപ്പ്. 35 അംഗ നഗരസഭ കൗൺസിലിൽ യു.ഡി.എഫിന് 14 ഉം എൽ.ഡി.എഫിന് 13ഉം ബി.ജെ.പിക്ക് എട്ടും കൗൺസിലർമാരാണുള്ളത്. കഴിഞ്ഞ ദിവസം നടന്ന ചെയർേപഴ്സൻ തെരഞ്ഞെടുപ്പിൽ ടി.കെ. സുധാകരൻ നായരുടെ വോട്ട് അസാധുവായതിനെ തുടർന്ന് യു.ഡി.എഫിനും എൽ.ഡി.എഫിനും തുല്യം വോട്ട് വരികയും നറുക്കെടുപ്പിലൂടെ എൽ.ഡി.എഫിലെ മിനി മധു ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. ഇതോടെ പതിനെട്ട് വർഷമായി യു.ഡി.എഫ് നിലനിർത്തിയിരുന്ന നഗരസഭ ഭരണം നഷ്ടമായി. ഇനി വൈസ് ചെയർമാൻ സ്ഥാനം കൂടി എൽ.ഡി.എഫിന് പോകുന്നത് തടയാൻ കടുത്ത തീരുമാനങ്ങൾ കൈക്കൊള്ളണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന യു.ഡി.എഫ് യോഗം തീരുമാനിച്ചു. വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നയ രൂപവത്കരണത്തിന് ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാർ, കേരള കോൺഗ്രസ് (എം) ജില്ല പ്രസിഡൻറ് പ്രഫ. എം.ജെ. ജേക്കബ്, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് എം.എസ്. മുഹമ്മദ് എന്നിവരടങ്ങുന്ന ഉപസമിതിയെ യു.ഡി.എഫ് ജില്ല കമ്മിറ്റി നിയോഗിച്ചിട്ടുണ്ട്. യു.ഡി.എഫിെൻറ നിലവിലെ ധാരണ പ്രകാരം മുസ്ലിം ലീഗിന് ഒരു വർഷത്തോളം വൈസ് ചെയർമാൻ പദവി നൽകാനാണ് തീരുമാനം. തുടർന്ന് കോൺഗ്രസിനും അവസാനവട്ടം കേരള കോൺഗ്രസിനും. അതേസമയം, തൊടുപുഴ നഗരസഭ ഭരണം എൽ.ഡി.എഫിന് ലഭിക്കാനിടയായത് കോൺഗ്രസിെൻറ പിടിപ്പുകേടാണെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന നേതാക്കൾ രംഗത്തെത്തിയത് കോൺഗ്രസിനുള്ളിൽ പുതിയ തലവേദനയായി. കേരള കോൺഗ്രസിന് ചെയർേപഴ്സൻ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട സാഹചര്യത്തിൽ ആദ്യം വൈസ് ചെയർമാൻ പദവി വേണമെന്ന് ആവശ്യപ്പെടാനും സാധ്യത ഉണ്ട്. കേരളകോൺഗ്രസ് അംഗങ്ങൾ വിട്ടുനിൽക്കുകയോ 'പകരം വീട്ടുകയോ' ചെയ്താലും തിരിച്ചടിയാകും. കോൺഗ്രസ് വിമതനെ കൂടി ഇപ്പുറത്തെത്തിച്ച് വൈസ് ചെയർമാൻ സ്ഥാനാർഥിയാക്കുന്നതടക്കം നീക്കങ്ങളാണ് എൽ.ഡി.എഫ് നടത്തുന്നത്. കോൺഗ്രസിലെ കുത്തിത്തിരിപ്പും ഗ്രൂപ്പിസവുമാണ് നഗരസഭ ഭരണം നഷ്ടപ്പെടാൻ ഇടയാക്കിയത് എന്ന് കരുതുന്നവരും ഉണ്ട്. തൊടുപുഴ നഗരസഭയിലേറ്റ പരാജയം മുൻ ഡി.സി.സി.സി പ്രസിഡൻറിെൻറ വീഴ്ച കൊണ്ടാണ് സംഭവിച്ചതെന്ന വിമർശനവുമായി കെ.പി.സി.സി. നിർവാഹക സമിതിയംഗം സി.പി. മാത്യു രംഗത്തെത്തിയിരുന്നു. ൈവസ് ചെയർമാൻ സ്ഥാനം പിടിച്ചെടുക്കാൻ യു.ഡി.എഫ് ശ്രമങ്ങൾ നടത്തുേമ്പാൾ തന്നെ കോൺഗ്രസിനുള്ളിൽ നേതാക്കൻമാർ തമ്മിൽ ആരംഭിച്ച കലഹം കോൺഗ്രസിനുള്ളിലും യു.ഡി.എഫിലും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ൈഹറേഞ്ചിലെ കർഷകർക്ക് കരുത്തായി സ്വയം സഹായ സംഘങ്ങൾ സജീവമാകുന്നു തൊടുപുഴ: ഹൈറേഞ്ചിെൻറ കാർഷിക മേഖലക്ക് കരുത്തുപകരാൻ സ്വയം സഹായ സംഘങ്ങൾ സജീവമാകുന്നു. ഏലവും കുരുമുളകും കാപ്പിയും കൊക്കോയും നെല്ലും വിളയിച്ച് കാർഷിക സമ്പന്നതയുടെ വിജയഗാഥകളിലേക്ക് കർഷകർ നടന്നടുക്കുമ്പോൾ അവർക്ക് താങ്ങാകുകയാണ് ലക്ഷ്യം. ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെ ജില്ലയുടെ വിവിധ ഇടങ്ങളിൽ പ്രവർത്തനം ആരംഭിച്ച സംഘങ്ങൾക്ക് കാർഷികാവശ്യത്തിന് യന്ത്രസാമഗ്രികൾ വിതരണം ചെയ്തു തുടങ്ങി. ദേവികുളം ബ്ലോക്ക്പഞ്ചായത്ത് പരിധിയിൽ വരുന്ന പതിനാറു സംഘങ്ങൾക്കാണ് ആദ്യഘട്ടം യന്ത്രങ്ങൾ വിതരണം ചെയ്തത്. കർഷകർക്ക് ചെലവു കുറഞ്ഞ രീതിയിൽ കൃഷിയിടങ്ങളിൽ ഈ യന്ത്രങ്ങളുടെ സേവനം ആവശ്യപ്പെടാം. പത്തു മുതൽ ഇരുപതുവരെ അംഗങ്ങളുള്ള സംഘങ്ങളാണ് ജില്ലയുടെ വിവിധ ഇടങ്ങളിൽ പ്രവർത്തിക്കുന്നത്. സ്വയം സഹായ തൊഴിൽ സംഘങ്ങൾ എന്നുതന്നെയാണ് ഇവ അറിയപ്പെടുന്നതും. ഇത്തരം സംഘങ്ങൾക്ക് സർക്കാർ ധനസഹായത്തിലൂടെ കാർഷികാവശ്യങ്ങൾക്കുള്ള യന്ത്രങ്ങൾ ലഭിക്കുന്നു. കർഷകർ ആവശ്യപ്പെടുന്നതനുസരിച്ച് മിതമായ നിരക്കിൽ തോട്ടങ്ങളിൽ വിവിധതരം ജോലികൾ യന്ത്ര സംവിധാനത്തിലൂടെ സംഘാംഗങ്ങൾതന്നെ ചെയ്തു നൽകുന്നു. പാടം ഉഴുന്നതിനുള്ള ട്രില്ലറുകൾ, മരുന്നടിക്കുന്നതിനുള്ള പമ്പുസെറ്റുകൾ, കാടുവെട്ടുന്നതിനുള്ള മെഷീനുകൾ എന്നിവയാണ് സംഘങ്ങൾക്ക് സ്വയം തൊഴിലിനായി സർക്കാർ നൽകുന്നത്. ഹൈറേഞ്ച് മേഖലയിലെ വിവിധ ഇടങ്ങളിൽ തൊഴിൽ സഹായ സംഘങ്ങളുടെ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. കർഷകർക്ക് സമയലാഭത്തോടൊപ്പം മിതമായ നിരക്കിൽ കൃഷിയിടങ്ങൾ ഒരുക്കാനുള്ള സംവിധാനവുമാണ് ലഭിക്കുന്നത്. സംഘങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് നിശ്ചിത തുകയും വരുമാനമായി ലഭിക്കുന്നു. മൂന്നു ലക്ഷം രൂപയുടെ യന്ത്രസാമഗ്രികളാണ് തൊഴിൽ സംഘങ്ങൾക്ക് ആദ്യഘട്ടം അനുവദിച്ചിരിക്കുന്നത്. ഗുണഭോക്തൃ വിഹിതമായി മുപ്പതിനായിരം രൂപ സംഘങ്ങൾ അടക്കണം. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന പതിനാറു സംഘങ്ങൾക്കായി 43.2 ലക്ഷം രൂപയുടെ യന്ത്രങ്ങളാണ് വിതരണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.