ജില്ലയിലെ കാർഷിക - ഭൂമി പ്രശ്‌നങ്ങള്‍ പഠിക്കാൻ കർഷക സംഘം

മൂന്നാര്‍: ജില്ലയിലെ കാർഷിക - ഭൂമി പ്രശ്‌നങ്ങള്‍ സര്‍ക്കാറി​െൻറ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കര്‍ഷക സംഘം സംസ്ഥാന പ്രസിഡൻറ് കോലിയക്കോട്ട് കൃഷ്ണൻ നായര്‍. സർക്കാർ നിർദേശ പ്രകാരം കാർഷിക മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കുന്നതി​െൻറ ഭാഗമായി ജില്ലയിൽ എത്തിയതായിരുന്നു നാലംഗ സംഘം. മൂന്നാറിലെ ഭൂമി പ്രശ്‌നങ്ങളില്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാറിൽ സമ്മര്‍ദം ചെലുത്തും. 1977 ന് മുമ്പ് ജില്ലയില്‍ കുടിയേറിയവരെയും സര്‍ക്കാര്‍ പരിഗണിക്കണം. ഇവര്‍ താമസിക്കുന്ന ഭൂമികള്‍ക്ക് സര്‍ക്കാര്‍ പട്ടയം നല്‍കണമെന്നും അദ്ദഹം പറഞ്ഞു. ചൊവ്വാഴ്ച രാവിലെ മൂന്നാര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെത്തിയ കര്‍ഷകസംഘം നേതാക്കളായ കെ.വി. രാമകൃഷ്ണന്‍, എം. വിജയകുമാര്‍, ഗോപി കോട്ടമുറിക്കൽ, എം. പ്രകാശന്‍ മാസ്റ്റർ എന്നിവര്‍ വിവിധ സംഘടനകള്‍, അസോസിയേഷനുകള്‍, കച്ചവടക്കാര്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവരില്‍നിന്ന് നിവേദനങ്ങൾ കൈപ്പറ്റി. മൂന്നാറിലെ ഭൂമി പ്രശ്‌നത്തിനായി രൂപവത്കരിച്ച സ്‌പെഷല്‍ ട്രൈബ്യൂണല്‍ നിര്‍ത്തണമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. കുറ്റിയാര്‍വാലിയില്‍ തോട്ടം തൊഴിലാളികള്‍ക്കായി അനുവദിച്ച ഭൂമി അടിയന്തരമായി വിതരണം െചയ്യാൻ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സി.പി.എം ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍, സി.വി. വര്‍ഗീസ്, എന്‍.വി. ബേബി, കെ.കെ. വിജയന്‍, കെ.വി. ശശി, മൂന്നാര്‍ പഞ്ചായത്ത് പ്രസിഡൻറ് ആര്‍. കറുപ്പസ്വാമി, ജി. മുനിയാണ്ടി, എ. രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. താലൂക്ക് ആശുപത്രിയിൽ മൃതദേഹം ജീർണിച്ചത് ഫ്രീസറി​െൻറ ഫാൻ തകരാർ മൂലം -ആരോഗ്യ വകുപ്പ് **തകരാർ പരിഹരിക്കാൻ നിർദേശം നൽകി നെടുങ്കണ്ടം: താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയത് ഫ്രീസറി​െൻറ ഫാൻ സംവിധാനം തകരാറിലായതുമൂലമെന്ന്് ആരോഗ്യവകുപ്പ് പരിശോധനയിൽ കണ്ടെത്തി. 2002 ലാണ് നെടുങ്കണ്ടം താലൂക്ക് ആശുപത്രി മോർച്ചറിക്ക് ബ്ലോക്ക് പഞ്ചായത്ത് ആധുനിക ഫ്രീസർ നൽകിയത്. ഫ്രീസർ ലഭിച്ച് കുറെ കാലത്തേക്ക് കോട്ടയം ആസ്ഥാനമാക്കിയുള്ള കമ്പനിയിൽ നിന്ന് സാങ്കേതിക വിദഗ്ധരെത്തി സർവിസ് നടത്തിയിരുന്നു. പിന്നീട് ആശുപത്രി ജീവനക്കാർ തന്നെ ഏർപ്പാടാക്കുന്ന മെക്കാനിക്കുകളാണ് ഫ്രീസറി​െൻറ അറ്റകുറ്റപ്പണി നടത്തിയിരുന്നത്. ആറുമാസം മുമ്പും ഫ്രീസർ പരിശോധിച്ച് തകരാർ ഇല്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. നിലവിൽ ഫ്രീസർ പ്രവർത്തിക്കുന്നുണ്ടെങ്കിലും വേണ്ടത്ര തണുപ്പ് ലഭിക്കാത്തതിനാൽ മൃതദേഹങ്ങൾ വേഗം അഴുകാൻ സാധ്യതയുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചത്. അന്ന് ഫ്രീസറിന് തകരാർ ഉള്ളതായി ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്ന് സൂപ്രണ്ട് പറഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക്് ഫ്രീസറി​െൻറ മോണിട്ടർ പ്രവർത്തിക്കുന്നില്ലെന്ന് സെക്യൂരിറ്റി അറിയിച്ചതനുസരിച്ച് പോസ്റ്റുമോർട്ടം നടത്തുകയോ മറ്റ് ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റുകയോ ചെയ്യണമെന്ന് പൊലീസ് സ്റ്റേഷനിൽ നേരിട്ടും രേഖാമൂലവും അറിയിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച നെടുങ്കണ്ടം ടൗണിലെ വ്യാപാര സ്ഥാപനത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ 70 വയസ്സ് തോന്നിക്കുന്ന വയോധിക​െൻറ മൃതദേഹമാണ് ബന്ധുക്കളോ സുഹൃത്തുക്കളോ എത്താത്തതിനാൽ നെടുങ്കണ്ടം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചത്. പോസ്റ്റുമോർട്ടം നടപടി ആരംഭിച്ചതോടെ മൂന്ന് ദിവസം പഴക്കം ചെന്ന മൃതദേഹം ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിച്ചു. ഫ്രീസർ പ്രവർത്തിക്കാതെ മൂന്ന് ദിവസത്തോളം ആശുപത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചതായി പരക്കെ ആക്ഷേപം ഉയർന്നിരുന്നു. ദിവസങ്ങളായി ആശുപത്രിയിൽ വൈദ്യുതി മുടക്കം പതിവായിരുന്നുവെന്നും യഥാസമയം ജനറേറ്റർ പ്രവർത്തിപ്പിക്കാത്തതാണ് മൃതദേഹം അഴുകാൻ കാരണമെന്നും കിടപ്പുരോഗികളും കൂട്ടിരിപ്പുകാരും ആരോപിച്ചിരുന്നു. മോർച്ചറി സംവിധാനം തകരാറിലായ സംഭവത്തിൽ ആരോഗ്യവകുപ്പ് പരിശോധന പൂർത്തിയാക്കിയതായും തകരാർ അടിയന്തരമായി പരിഹരിക്കാൻ സങ്കേതിക വിദഗ്ധർക്ക് നിർദേശം നൽകിയതായും ബുധനാഴ്ച തകരാർ പരിഹരിക്കുമെന്നും സൂപ്രണ്ട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.