കോട്ടയം: നിക്ഷേപകരുടെ പണവുമായി മുങ്ങിയ കുന്നത്തുകളത്തില്‍ ഗ്രൂപ്പിെൻറ ആസ്തി കണക്കാക്കല്‍ അടുത്തദിവസം ആരംഭിക്കും. ഗ്രൂപ്പിനു കീഴിലുള്ള ജ്വല്ലറികളിലാണ് ആദ്യ പരിശോധന. കോടതി നിയോഗിച്ച റിസീവറുടെ തീരുമാനപ്രകാരം ചില രേഖകൾ കിട്ടിയാലുടൻ പരിശോധന ആരംഭിക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. പരിശോധനക്ക് നാലുദിവസത്തോളം വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. 70 വര്‍ഷമായി കോട്ടയം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുന്നത്തുകളത്തില്‍ ഗ്രൂപ് വിശ്വാസ്യത നേടിയെടുത്തശേഷം നിക്ഷേപകരുടെ കോടികളുമായി മുങ്ങുകയായിരുന്നു. 5100 നിക്ഷേപകരും 136 കോടിയുടെ കടബാധ്യതയും ഉണ്ടെന്നാണ് സ്ഥാപന ഉടമ വിശ്വനാഥന്‍ സമര്‍പ്പിച്ച പാപ്പര്‍ ഹരജിയില്‍ പറഞ്ഞിട്ടുള്ളത്. അതേസമയം, കുന്നത്തുകളത്തിൽ സാമ്പത്തിക തട്ടിപ്പ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതിെൻറ നടപടിക്രമം പൂർത്തിയായി. ആയിരത്തിഎണ്ണൂറിലധികം പരാതികളിൽനിന്ന് 270 കോടിയോളം തട്ടിയെന്നാണ് പ്രാഥമികവിവരം. ഒളിവിലായ സ്ഥാപന ഉടമ വിശ്വനാഥൻ, ഭാര്യ രമണി, മക്കളായ ജീത്തു, നീതു, മരുമക്കളായ ഡോ. സുനില്‍ ബാബു, ഡോ. ജയചന്ദ്രന്‍ എന്നിവർക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.