വിഷാംശം ചെറുക്കാൻ പുഴമത്സ്യങ്ങൾ ജീവനോടെ

കോട്ടയം: വിഷാംശെത്ത ചെറുക്കാൻ ജീവനോടെ മത്സ്യവിൽപന. എഴുപുന്ന കാർഷിക പഠനഗവേഷണകേന്ദ്രത്തി​െൻറ നേതൃത്വത്തിൽ തൊഴിലാളി കർഷക സംഘമാണ് (ടി.കെ.എസ്) കായൽ മീനുകൾ ജീവനോടെ കോട്ടയത്ത് എത്തിച്ച് വിൽപന നടത്തുന്നത്. ആലപ്പുഴ ജില്ലയിലെ കായലുകളിൽനിന്നും പുലർച്ച മത്സ്യത്തൊഴിലാളികൾ പിടിക്കുന്ന മീനുകൾ ജീവനോടെ തന്നെ വെള്ളം നിറച്ച ബക്കറ്റിലും പെട്ടികളിലുമാക്കിയാണ് കച്ചവടം. ഇതരസംസ്ഥാനങ്ങളിൽനിന്ന് വൻതോതിൽ ഫോർമലിൻ കലർന്ന മത്സ്യങ്ങൾ എത്തുന്നുണ്ട്. ഇത് തടയുകയെന്ന ലക്ഷ്യത്തോടെയാണിത്. കരിമീൻ, ചെമ്മീൻ, കണമ്പ്, കാരി, നന്തൻ, പള്ളത്തി, കൊയ്പ്പ, തിലോപിയ തുടങ്ങിയ മീനുകളാണുള്ളത്. ആവശ്യക്കാർക്ക് വീടുകളിൽ എത്തിക്കാനും സംവിധാനമുണ്ട്. 9447152033 എന്ന നമ്പറിൽ വിളിച്ചാൽ മീനുകൾ വീട്ടിലെത്തും. ചുരുങ്ങിയത് 10 കിലോയെങ്കിലും വാങ്ങണം. ഒപ്പം ദൂരമനുസരിച്ചുള്ള വാഹനത്തി​െൻറ കൂലിയും നൽകണം. അതേസമയം,വാഹനത്തിൽ വിവിധസ്ഥലങ്ങളിൽ വിൽപനക്കെത്തുേമ്പാൾ സംഘടിത മീൻകച്ചവടക്കാരുെട എതിർപ്പും ഉയരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.