മൂന്നാര്‍: മഹാരാജാസ് കാമ്പസിൽ കൊല്ലപ്പെട്ട വിദ്യാർഥി അഭിമന്യുവിെൻറ വീട്ടില്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് സന്ദര്‍ശനം നടത്തി. രാവിലെ ഒമ്പേതാടെ അഭിമന്യുവിെൻറ വീട്ടിലെത്തിയ അദ്ദേഹം മാതാപിതാക്കളെയും സഹോദരങ്ങളെയും ആശ്വസിപ്പിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട മുഖ്യപ്രതി പൊലീസിെൻറ വലയിലായെന്നും മറ്റ് പ്രതികളെ പിടികൂടാൻ സര്‍ക്കാര്‍തലത്തില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അഭിമന്യുവിെൻറ വേര്‍പാട് പാര്‍ട്ടിക്കും സംസ്ഥാനത്തിനും തീരാനഷ്ടമാണെന്ന് മന്ത്രി പറഞ്ഞു. അരമണിക്കൂറോളം വീട്ടില്‍ െചലവഴിച്ച അദ്ദേഹം കുടുംബകാര്യങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ചോദിച്ചറിഞ്ഞു. എസ്. രാജേന്ദ്രന്‍ എം.എല്‍.എയും മറ്റ് പാർട്ടി നേതാക്കളും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.