കോട്ടയം: സംസ്ഥാന പൊലീസ് സേനയിലെ നോൺ െഎ.പി.എസ് എസ്.പിമാർക്ക് െഎ.പി.എസ് നൽകുന്നതിനുള്ള സെലക്ഷൻ കമ്മിറ്റിയോഗം ഇന്ന് ചേരും. പട്ടികയിൽ 33 പേരാണുള്ളത്. 2015 ൽ ഒഴിവുവന്ന നാലു സ്ഥാനങ്ങളിലേക്കും 2016ലെ 13 ഉം ഉൾെപ്പടെ 17 പേർക്കായി ആഭ്യന്തര വകുപ്പ് നേരേത്ത തയാറാക്കി കേന്ദ്രത്തിന് സമർപ്പിച്ച 33 പേരുടെ പട്ടികയിൽ നിന്നാവും തെരെഞ്ഞടുപ്പ്. െഎ.പി.എസ് സെലക്ഷനുള്ള പട്ടിക യഥാസമയം അറിയിക്കുന്നതിൽ സർക്കാർ വീഴ്ചവരുത്തിയെന്ന ആക്ഷേപങ്ങൾക്കൊടുവിലാണ് 33 പേരുടെ പട്ടിക സമർപ്പിച്ചത്. നിലവിലെ പട്ടികയിൽ ഉള്ള പലരും സർവിസിൽനിന്നും വിരമിച്ചെങ്കിലും അവരെയും പരിഗണിക്കും. മുമ്പും ഇത്തരത്തിൽ പലർക്കും െഎ.പി.എസ് നൽകിയിട്ടുണ്ട്. സി.ബി.െഎ അന്വേഷണം നേരിടുന്നവരടക്കം ആരോപണ വിധേയരായ ചിലർ ഉൾപ്പെട്ടിട്ടുണ്ടെന്ന പരാതി ഉയർന്നതും പട്ടിക സമർപ്പിക്കൽ വൈകാൻ കാരണമായി. നിലവിൽ സംസ്ഥാനത്ത് 13ലധികം തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. അടുത്ത മാസങ്ങളിെല വിരമിക്കൽ കൂടി കണക്കിലെടുക്കുേമ്പാൾ ഒഴിവ് വർധിക്കുമെന്നതിനാൽ തെരഞ്ഞെടുക്കപ്പെടുന്നവരുടെ നിയമനവും വൈകില്ല. എന്നാൽ, നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കുറഞ്ഞത് രണ്ടുമാസമെങ്കിലും വേണ്ടിവരും. സംസ്ഥാനത്ത് വിജിലൻസ്-ക്രൈംബ്രാഞ്ച് തലത്തിൽ നിരവധി എസ്.പിമാരുടെ ഒഴിവുകളുണ്ട്.െഎ.പി.എസുകാരുടെ എണ്ണത്തിലും മൊത്തത്തിൽ കുറവുണ്ട്.115 തസ്തികകളുണ്ടെങ്കിലും 80 പേർ മാത്രമേയുള്ളൂ. ടി.എ. സലീം,എ.കെ. ജമാലുദ്ദീൻ,യു.അബ്ദുൽകരീം,കെ.എം. ആൻറണി, ജെ.സുകുമാരപിള്ള, ടി.എഫ്.സേവ്യർ, പി.എസ്.സാബു, സി.കെ.രാമചന്ദ്രൻ-ജൂനിയർ, കെ.പി.വിജയകുമാരൻ,കെ.എസ്.വിമൽ, ജെയിംസ് ജോസഫ്,പി.കെ. മധു,ആർ.സുകേശൻ, ആർ.ജയകുമാർ,എ.അനിൽകുമാർ, കെ.ബി.രവി, ഇ.കെ.സാബു,എസ്.രാജേന്ദ്രൻ,പി.ബി.രാജീവ്,സി.എഫ്.റോബർട്ട്,കെ.എസ്.സുരോഷ് കുമാർ,തമ്പി.എസ്.ദുർഗാദത്ത്,രതീഷ് കൃഷ്ണൻ,പി.വി.ചാക്കോ,പി.കൃഷ്ണകുമാർ,കെ.സതീശൻ,ടോമി സെബാസ്റ്റ്യൻ,എൻ.വിജയകുമാർ,കെ.രാജേന്ദ്രൻ,എം.ആർ. പ്രേംകുമാർ,ബേബി എബ്രഹാം,ടി.രാമചന്ദ്രൻ എന്നിവരാണ് പട്ടികയിലുള്ളത്. സംസ്ഥാന പൊലീസ് മേധാവി,ചീഫ് സെക്രട്ടറി,യു.പി.എസ്.സി അംഗം എന്നിവരാണ് സെലക്ഷൻ കമ്മിറ്റിയിലുള്ളത്. സി.എ.എം കരീം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.