കോട്ടയം: നൂറുദിവസങ്ങൾ പിന്നിട്ടിട്ടും കാണാമറയത്തുള്ള മുക്കൂട്ടുതറ സന്തോഷ്കവല സ്വദേശിനിയായ കോളജ് വിദ്യാർഥി ജസ്ന മരിയ ജയിംസ് (22) അമ്മയുടെ ചരമവാർഷികദിനത്തിലെങ്കിലും മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും നാട്ടുകാരും. ജെസ്നയുടെ മാതാവ് ഫാൻസിയുടെ ഒന്നാം ചരമവാർഷിക ദിനമായ വ്യാഴാഴ്ച െകാല്ലമുള ലിറ്റിൽഫ്ലവർ പള്ളിയിലെ ചടങ്ങുകളിൽ ജസ്ന എത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മാതാവ് ഫാൻസിയുടെ അകാല മരണം ജസ്നയെ ആകെ തളർത്തിയിരുന്നു. സഹപാഠികളോടടക്കം അമ്മയെക്കുറിച്ചാണ് എപ്പോഴും സംസാരിച്ചിരുന്നത്. അമ്മയുടെ വേർപാടിന് ശേഷം ബന്ധുക്കളുടെ ആശ്വാസത്തണലിലാണ് ജസ്ന കഴിഞ്ഞിരുന്നത്. കടുത്ത പനിയെ തുടർന്ന് ആഴ്ചകൾ നീണ്ട ചികിത്സക്കൊടുവിലാണ് മാതാവ് മരിച്ചത്. ജയിംസ്-ഫാൻസി ദമ്പതികളുടെ ഇളയ മകളാണ് ജസ്ന. മൂത്തമകൾ ജെസി ബി.എഡ് ബിരുദധാരിയും മകൻ ജയ്സ് ജോൺ ബി.ടെക് സിവിൽ എൻജിനീയറുമാണ്. അതിനിടെ, സഹോദരൻ ജെയ്സ് സി.ബി.െഎ അേന്വഷണം ആവശ്യപ്പെട്ട് നൽകിയ ഹരജി ബുധനാഴ്ച പരിഗണിക്കും. ഹേബിയസ് കോർപസ് ഹരജി കോടതി തള്ളിയ സാഹചര്യത്തിൽ സി.ബി.െഎ അന്വേഷണത്തിലാണ് ഇനിയുള്ള പ്രതീക്ഷ. മൂന്നുമാസത്തിലധികം ലോക്കൽ പൊലീസ് അന്വേഷിച്ചിട്ടും സൂചന പോലും ലഭിച്ചിരുന്നില്ല. ഇപ്പോഴും അന്വേഷണം പ്രാഥമികതലത്തിൽ തന്നെയാണ്. ചില വിവരങ്ങൾ കിട്ടിയതിെൻറ അടിസ്ഥാനത്തിൽ സംസ്ഥാനത്തിന് അകത്തും പുറത്തും നടത്തിയ അന്വേഷണവും ഫലപ്രദമായില്ല. ഇൗ സാഹചര്യത്തിൽ അന്വേഷണം സി.ബി.െഎ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് ജസ്നയുടെ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.