ഈരാറ്റുപേട്ട: ഹയാത്തുദ്ദീന്‍ ഹൈസ്കൂളില്‍ ലഹരി വിരുദ്ധ കാമ്പയിനു തുടക്കമായി. 'ലഹരിമുക്ത സമൂഹം സന്തോഷമുള്ള കുടുംബം' എന്ന തലവാചകത്തില്‍ വിവിധ ബോധവത്കരണ പ്രവര്‍ത്തനം തുടങ്ങി. വിദ്യാര്‍ഥികള്‍ രക്ഷിതാക്കളോടൊപ്പം ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുകയും പ്രതിജ്ഞ കാര്‍ഡുകള്‍ തയാറാക്കുകയും ചെയ്തു. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ 4000 പേരില്‍നിന്ന് പ്രതിജ്ഞയും ഒപ്പുശേഖരണവും നടത്തി. ലഹരിയുടെ ദൂഷ്യവശങ്ങള്‍ വിദ്യാര്‍ഥികളെ ബോധവത്കരിക്കാൻ കൈയൊപ്പ് ശേഖരണവും പോസ്റ്റര്‍ പ്രദര്‍ശനവും നടത്തി. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ എം.എ. ഹമീൻ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ സല്‍മത്, ഹലീമ, ടി.ടി. ഷമീർ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.