വെള്ളമില്ല; കാരിക്കോട്​ ജില്ല ആയുർവേദ ആശുപത്രി പ്രവർത്തനം അവതാളത്തിൽ

തൊടുപുഴ: വെള്ളം ഇല്ലാത്തതിനാൽ ആയുർവേദ ആശുപത്രി പ്രവർത്തനം അവതാളത്തിൽ. കാരിക്കോട് ജില്ല ആയുർവേദ ആശുപത്രിയിലാണ് ഒരാഴ്ചയായി ചികിത്സ ആവശ്യത്തിനും കുടിക്കാനും കുളിക്കാനും വെള്ളമില്ലാത്തത്. സ്പോർട്സ് താരങ്ങളും വിദ്യാർഥികളുമടക്കം നൂറിലേറെ കിടപ്പുരോഗികളുള്ള ആശുപത്രിയുടെ ഗതിയാണിത്. വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭിക്കുന്ന ആശുപത്രിയിൽ കേരളത്തിലെ വിവിധ ജില്ലകളിൽനിന്നും തമിഴ്നാട്ടിൽനിന്നുമുള്ള രോഗികൾ എത്തുന്നുണ്ട്. പുലർച്ച ടാപ്പുകളിൽ വെള്ളം ലഭിക്കാത്തതിനാൽ പ്രാഥമികാവശ്യങ്ങൾ നടത്താൻപോലും സാധിക്കുന്നില്ല. മുറ്റത്ത് െവച്ചിരിക്കുന്ന ടാർ വീപ്പകളിൽ വീഴുന്ന മഴവെള്ളവും നഴ്സിങ് മുറിയുടെ മുന്നിൽ െവച്ചിരിക്കുന്ന 1000 ലിറ്റർ ടാങ്കിൽനിന്ന് ബക്കറ്റിലെടുക്കുന്ന വെള്ളവുമുപയോഗിച്ചാണ് രോഗികളും കൂട്ടിരിപ്പുകാരും അത്യാവശ്യകാര്യങ്ങൾ നടത്തുന്നത്. വെള്ളം ശേഖരിക്കാൻ 10,000 ലിറ്റർ ശേഷിയുള്ള മൂന്ന് വലിയ ടാങ്കുകളും നിരവധി ചെറിയ ടാങ്കുകളും സിമൻറ് ടാങ്കും ഉള്ളപ്പോഴാണ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതകൊണ്ട് വെള്ളം ലഭിക്കാത്തത്. തിരുമ്മ്, കിഴി, ധാര ചികിത്സരീതികൾ ചെയ്യുന്ന രോഗികൾക്ക് കുളിക്കാൻ ചൂടുവെള്ളം അത്യാവശ്യമാണ്. ഇതിന് ലക്ഷങ്ങൾ മുടക്കി രണ്ട് സോളാർ വാട്ടർ ഹീറ്ററുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വെള്ളമില്ല. രോഗികൾ രസീതില്ലാതെ 10 രൂപ നൽകിയാണ് ആശുപത്രി ജീവനക്കാരിൽനിന്ന് അഞ്ച് ലിറ്ററോളം ചൂടുവെള്ളം വാങ്ങുന്നത്. ചെറിയ പാത്രത്തിൽ വെള്ളം ചൂടാക്കുന്നതിനാൽ അരമണിക്കൂർകൊണ്ട് ആറുപേർക്ക് മാത്രമേ വെള്ളം ലഭിക്കൂ. അതി​െൻറ പേരിൽ വെള്ളം ചൂടാക്കുന്ന ജീവനക്കാരിയും രോഗികളും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് കഴിഞ്ഞദിവസം മുതൽ ആശുപത്രി സൂപ്രണ്ട് ടോക്കൻ സമ്പ്രദായം ഏർപ്പെടുത്തി. വയോജനങ്ങൾ ഉൾെപ്പടെ 15 രോഗികൾ കിടക്കുന്ന പുരുഷ വാർഡിലെ ടോയ്ലറ്റ് രണ്ടുമാസമായി പൂട്ടിക്കിടക്കുകയാണ്. നിരവധി തവണ പരാതി പറഞ്ഞിട്ടും പരിഹാരമുണ്ടായിട്ടില്ല. അടുത്തിടെ നടന്ന നിർമാണ പ്രവർത്തനങ്ങൾക്കിടെ വാട്ടർ ടാങ്കടക്കം ഇറക്കിവെച്ചിരുന്നു. ഇതേ തുടർന്നുണ്ടായ തകരാറാകാം വെള്ളം ലഭിക്കാത്തതിന് കാരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഉടൻ പ്രശ്നപരിഹാരം കാണുമെന്നും ഇവർ പറഞ്ഞു. 'എ​െൻറ നാട്ടിൽ പഠനമുറി' ആശയവുമായി അധ്യാപകർ വണ്ടിപ്പെരിയാർ: 'എ​െൻറ നാട്ടിൽ പഠനമുറി' ആശയവുമായി തോട്ടം മേഖലയിലെ ഒരുകൂട്ടം അധ്യാപകർ നാടിന് മാതൃകയാകുന്നു. തേയില തോട്ടങ്ങളാൽ ചുറ്റപ്പെട്ട വണ്ടിപ്പെരിയാർ പഞ്ചായത്തിലാണ് ഗവ. യു.പി സ്കൂൾ അധ്യാപകരുടെ കൂട്ടായ്മ പദ്ധതിക്ക് തുടക്കം കുറിച്ചത്. ആഴ്ചയിൽ മൂന്നുദിവസം ഓരോ പ്രദേശങ്ങളിലെ വിദ്യാർഥികളുടെ ഭവനങ്ങളിൽ അധ്യാപകർ സന്ദർശനം നടത്തും. ക്ലബുകൾ, വായനശാലകൾ എന്നിവ കേന്ദ്രീകരിച്ച് സ്ഥിരമായ ട്യൂഷൻ ക്ലാസുകൾ നൽകി കുട്ടികൾക്ക്‌ വിദ്യാഭ്യാസപരമായ ഉന്നമനമാണ് ലക്ഷ്യമിടുന്നത്. ഭവന സന്ദർശനം വഴി രക്ഷിതാക്കളുമായുള്ള ബന്ധവും മെച്ചപ്പെടും. അധ്യാപകർതന്നെ ക്ലാസിന് നേതൃത്വം നൽകുന്നതിനാൽ സാമ്പത്തിക ബാധ്യതയില്ലെന്നും നിർധനരായ തോട്ടം തൊഴിലാളികളുടെ കുട്ടികൾക്ക് പദ്ധതി ഏറെ പ്രയോജനപ്രദമാകുമെന്നും ഗവ. യു.പി സ്കൂൾ പ്രധാനാധ്യാപകൻ എസ്.ടി. രാജ് പറഞ്ഞു. പദ്ധതിയുടെ ഒൗദ്യോഗിക ഉദ്ഘാടനം പശുമല എസ്റ്റേറ്റിൽ നടന്നു. യാത്രയയപ്പ് നൽകി ചെറുതോണി: കലക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായിരുന്ന കെ.ആർ. ശ്രീകല, പാർട്ടൈം സ്വീപ്പർ എം. റോസ എന്നിവർ സർവിസിൽനിന്ന് വിരമിച്ചു. 27 വർഷത്തെ സേവനത്തിനുശേഷം വിരമിച്ച ഇരുവർക്കും കലക്ടറേറ്റിൽ ജീവനക്കാർ യാത്രയയപ്പ് നൽകി. കാഞ്ഞാർ: കെ.എസ്.ഇ.ബി മൂലമറ്റം സെക്ഷനിൽനിന്ന് വിരമിച്ച ടി.ഇ. അഹമ്മദിന് യാത്രയയപ്പ് നൽകി. തൊടുപുഴ അസി. എക്സിക്യൂട്ടിവ് എൻജിനീയർ വി.ഐ. ഷാജിത ഉപഹാരം നൽകി. എ.ഇ എം.വി. വിജയൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.