കോട്ടയം: അഞ്ചുമാസത്തെ ചികിത്സക്കുശേഷം ദേവസ്വംവക ആന 'തിരുനക്കര ശിവൻ' തിരുനക്കര മഹാദേവക്ഷേത്രത്തിൽ മടങ്ങിയെത്തി. മേൽശാന്തി അണലക്കാട്ടില്ലം കേശവൻ നമ്പൂതിരി നെറ്റിയിൽ ചന്ദനം ചാർത്തി. ഉപദേശക സമിതി പ്രസിഡൻറ് ടി.സി. രാമാനുജം, സെക്രട്ടറി ബാലാജി ഷിൻഡേ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ പി.എൻ. ശ്രീകുമാർ എന്നിവർ ചേർന്ന് ശിവന് നിവേദ്യച്ചോറ് നൽകി. തുടർന്ന് ആനയെ അമ്പലത്തിലെ ആനത്തറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.