മറയൂർ മലനിരകളിൽ കനത്ത മഴ; അമരാവതി ഡാം നിറഞ്ഞു

മറയൂർ: മറയൂർ മലനിരകളിൽ കനത്ത മഴ ലഭിച്ചതോടെ തമിഴ്നാട് അതിർത്തി ഗ്രാമമായ അമരാവതിയിലെ അണക്കെട്ട് നിറഞ്ഞു. ജൂൺ-ജൂലൈ മാസത്തിൽ കേരളത്തിൽ പെയ്യുന്ന മഴയെ ആശ്രയിച്ചാണ് അമരാവതി ഡാം നിറയുന്നത്. ഇതിലെ വെള്ളമാണ് ഉദുമൽപേട്ട, കരൂർ, മഠത്തിക്കുളം, അങ്കാല കുറിച്ചി എന്നിങ്ങനെ 55,000 ഏക്കർ പ്രദേശത്തെ കൃഷിക്ക് ജലസേചനം നടത്തുന്നത്. കേരളത്തിലെ മറയൂർ മലനിരകളിൽ പെയ്യുന്ന മഴയെ ആശ്രയിച്ചാണ് അമരാവതി ഡാം പ്രവർത്തിക്കുന്നത്. കിഴക്കോട്ട് ഒഴുകുന്ന പാമ്പാറ്റിലെ വെള്ളമാണ് ഡാമിൽ സംഭരിക്കപ്പെടുന്നത്. തമിഴ്നാട്ടിൽ മഴ പെയ്യാതെ നിറയുന്ന ഏക അണക്കെട്ടാണ് അമരാവതി. 90 ഘനഅടി സംഭരണശേഷിയുള്ള അണക്കെട്ടിൽ കഴിഞ്ഞ ആഴ്ച 72 ഘനഅടിവരെ വെള്ളം ഉയർന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.