കുമളി: പെരിയാർ കടുവ സങ്കേതത്തിലെ മുല്ലപ്പെരിയാർ അണക്കെട്ടിന് സമീപം കരടിയുടെ ആക്രമണത്തിൽ വാച്ചർക്ക് ഗുരുതര പരിക്ക്. വള്ളക്കടവ് റേഞ്ചിലെ ജീവനക്കാരൻ തേക്കടി സ്വദേശി ബാലൻ എന്ന ബാലസുബ്രഹ്മണ്യത്തിനാണ് (52) ഞായറാഴ്ച വൈകീട്ട് പരിക്കേറ്റത്. മുല്ലപ്പെരിയാർ ഗാർഡ് സ്റ്റേഷനിലെ വാച്ചറാണ് ബാലൻ. വൈകീട്ട് അഞ്ചിന് കാട്ടിലൂടെ നടക്കുന്നതിനിടെയാണ് ബാലൻ കരടികൾക്ക് മുന്നിൽപെട്ടത്. കൈകൾക്കും ശരീരത്തും മുറിവേറ്റ ബാലനെ മുല്ലപ്പെരിയാർ അണക്കെട്ടിെൻറ സുരക്ഷ ചുമതലക്കാരായ പൊലീസുകാരാണ് ജീപ്പിൽ വള്ളക്കടവ് ചെക്ക്പോസ്റ്റിലെത്തിച്ചത്. പിന്നീട് വനംവകുപ്പ് ആംബുലൻസിൽ ആദ്യം വണ്ടിപ്പെരിയാർ സർക്കാർ ആശുപത്രിയിലേക്കും പിന്നീട് വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.