സീസണിലും തിരക്കില്ലാതെ തേക്കടി

കുമളി: സീസണിലും സഞ്ചാരികളുടെ തിരക്കില്ലാതായതോടെ തേക്കടി ഉൾപ്പെടുന്ന വിനോദസഞ്ചാര മേഖല ആശങ്കയിൽ. സംസ്ഥാനത്ത് ഭീതിവിതച്ച നിപക്ക് ശേഷം മഴ ശക്തമായതും വിനോദസഞ്ചാരികളുടെ എണ്ണം കുറച്ചു. തേക്കടി ഉൾെപ്പടെ മിക്ക സ്ഥലെത്തയും ഹോട്ടൽ, റിസോർട്ട്, ഹോം സ്റ്റേകൾ എന്നിവിടങ്ങളിലെല്ലാം തിരക്കൊഴിഞ്ഞു. പതിവായി മഴക്കാലം ആസ്വദിക്കാൻ കേരളത്തിലെത്തിയിരുന്ന അറേബ്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിലും വൻ കുറവാണ് ഉണ്ടായത്. തേക്കടിയിൽ ബോട്ട് സവാരിക്ക് വലിയ തിരക്കനുഭവപ്പെടുന്ന മാസങ്ങളിൽ ആദ്യമായാണ് ആളൊഴിയുന്നത്. പനിയും പകർച്ചവ്യാധിയും ഭീതി പരത്തുന്നതിനിടെ നിരവധി ടൂർ ഗ്രൂപ്പുകളാണ് കേരളത്തിലേക്കുള്ള യാത്ര റദ്ദാക്കിയത്. ഡമ്മി തോക്കുമായെത്തിയ യുവാക്കൾ പരിഭ്രാന്തി പരത്തി മറയൂർ: ഡമ്മി തോക്കുമായി നടന്ന യുവാക്കൾ മറയൂർ ടൗണിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഭാഗികമായി പുറത്തുകാണത്തക്കവിധം തോക്ക് തുണിയിൽ പൊതിഞ്ഞ് മറയൂർ ടൗണിലൂടെ നടന്നു നീങ്ങിയ രണ്ട് യുവാക്കളാണ് ജനത്തെ ആശങ്കയിലാക്കിയത്. തോക്ക് കണ്ട ൈഡ്രവർമാരും സ്ഥലത്തുണ്ടായിരുന്നവരും വിവരം പൊലീസിൽ അറിയിച്ചു. അതിർത്തി മേഖലയായതിനാലും മാവോയിസ്റ്റ് ജാഗ്രത നിർദേശ പ്രദേശമായതിനാലും പൊലീസ് പാഞ്ഞെത്തി. ഇരുവരെയും സ്റ്റേഷനിലെത്തിച്ച് തോക്ക് പരിശോധിച്ചപ്പോഴാണ് ഡമ്മിയാണെന്ന് മനസ്സിലായത്. മറയൂർ, കാന്തല്ലൂർ മേഖലകളിലായി നടക്കുന്ന സത്യശിവ സംവിധാനം ചെയ്യുന്ന തമിഴ് സിനിമ 'കഴുക് 2' ചിത്രീകരണത്തിന് കൊണ്ടുവന്ന ഡമ്മി തോക്കായിരുന്നു ഇത്. യുവാക്കളെ വിട്ടയച്ചു. ബസ് ജീവനക്കാരും ഓട്ടോറിക്ഷ തൊഴിലാളികളും തമ്മിൽ സംഘർഷം; മൂന്നുപേർക്ക് പരിക്ക് നെടുങ്കണ്ടം: നെടുങ്കണ്ടത്ത് സ്വകാര്യ ബസ് ജീവനക്കാരും ഓട്ടോറിക്ഷ തൊഴിലാളികളും തമ്മിൽ സംഘർഷം. മൂന്നുപേർക്ക് പരിക്കേറ്റു. ബസ് ൈഡ്രവർ കൊന്നത്തടി പുളിക്കുന്നിൽ ജിബിൻ (30), കണ്ടക്ടർ മുനിയറ ആശാരികുടിയിൽ സുധിൻ (24), ഓട്ടോ ൈഡ്രവർ പൊത്തക്കള്ളി തേനംമാക്കൽ ഷാമോൻ (47) എന്നിവർക്കാണ് പരിക്കേറ്റത്. മൂവരും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച ഉച്ചക്ക് 12.30ഓടെ മൈലാടുംപാറക്ക് സമീപം പൊത്തക്കള്ളിയിലാണ് സംഭവങ്ങൾക്ക് തുടക്കം. അടിമാലിയിൽനിന്ന് നെടുങ്കണ്ടത്തേക്ക് വന്ന ശബരി ബസിലെ ജീവനക്കാരും ഓട്ടോ ൈഡ്രവർമാരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് നെടുങ്കണ്ടം ബസ് സ്റ്റാൻഡിൽ ഇരുപത്തിഅഞ്ചോളം വരുന്ന സംഘം ബസിൽ കയറി തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് ബസ് ജീവനക്കാരും പൊത്തക്കള്ളിയിൽ െവച്ച് ബസ് ജീവനക്കാർ തങ്ങളെ മർദിക്കുകയായിരുന്നുവെന്ന് ഓട്ടോ ൈഡ്രവർമാരും ആരോപിക്കുന്നു. ശബരി ബസിന് മുന്നിൽ ഓട്ടോയിൽ യാത്രക്കാരെ കുത്തിനിറച്ച് സമാന്തര സർവിസ് നടത്തുന്നത് ശ്രദ്ധയിൽപെട്ട ബസ് ജീവനക്കാർ ഇത് ചോദ്യം ചെയ്തിരുന്നു. മേഖലയിൽ സമാന്തര സർവിസുകൾ ഇല്ലെന്നും ഓട്ടം വിളിച്ചാൽപോലും സമാന്തര സർവിസ് ആണെന്ന് ആരോപിച്ച് ബസ് ജീവനക്കാർ അസഭ്യം പറയുന്നത് പതിവാണെന്നും ഓട്ടോ ൈഡ്രവർമാർ ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.