ആലപ്പുഴ: മൂത്രത്തിൽ പഴുപ്പ് കഠിനമായപ്പോഴാണ് ഒമ്പതാം ക്ലാസിൽ പഠിക്കുന്ന അവളുമായി അമ്മ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. വിശദപരിശോധനയിൽ തുടർച്ചയായ ലൈംഗികബന്ധത്തെത്തുടർന്നാണ് അസുഖം ഉണ്ടായതെന്നും ലൈംഗികരോഗത്തിെൻറ ആരംഭമാണെന്നും കണ്ടെത്തി. കൂടുതൽ ചോദ്യംചെയ്തപ്പോൾ അവൾ പറഞ്ഞ കാര്യങ്ങൾ കേട്ട് മാതാപിതാക്കൾപോലും ഞെട്ടി. പലദിവസങ്ങളിലും കോവളെത്ത ഹോട്ടലിൽ സുഹൃത്തായ പെൺകുട്ടിക്കൊപ്പം പോയ കഥ അവൾക്ക് പറയേണ്ടിവന്നു. ലൈംഗിക വ്യാപാരത്തിന് പെൺകുട്ടികളെയും ആൺകുട്ടികളെയും ഉപയോഗിക്കുന്ന ഒാൺലൈൻ സംഘത്തിെൻറ ഇരയായിരുന്നു ആ പെൺകുട്ടി. ഫേസ്ബുക്ക്, വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ഇത്തരം സംഘങ്ങൾ സജീവമായി സംസ്ഥാനത്ത് വിലസിയിട്ടും ബന്ധപ്പെട്ടവർ അറിഞ്ഞ മട്ടില്ല. മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും സംസ്ഥാനത്ത് ബാലരതി വാണിഭസംഘങ്ങൾ വലവിരിച്ചിട്ടുണ്ട്. സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം 2008 മുതൽ ഇതുവരെ കേരളത്തിൽ ലൈംഗികാവശ്യത്തിന് കുട്ടിയെ വിൽക്കുകയോ വാങ്ങുകയോ ചെയ്ത ഒരുകേസുപോലും രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ, യാഥാർഥ്യം ഭീതിതമാണ്. 2008 മുതൽ 2016 ജൂലൈ വരെയുള്ള ക്രൈം റെക്കോഡ്സ് ബ്യൂറോയുടെതന്നെ കണക്കുപ്രകാരം കേരളത്തിൽ 12,732 കുട്ടികൾ വിവിധ അതിക്രമങ്ങൾക്ക് ഇരയായിട്ടുണ്ട്. അടുത്തിടെയാണ് മാതാവ് ബാലികയെ സിനിമ തിയറ്ററിൽ എത്തിച്ച് ഇടപാടുകാരന് സൗകര്യം ഒരുക്കിക്കൊടുത്തത്. കേരളത്തിലെ ടൂറിസ്റ്റ് പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഒാൺലൈൻ വാണിഭസംഘങ്ങൾ സജീവം. തിരുവനന്തപുരം ജില്ലയിലെ കോവളം, വിഴിഞ്ഞം ബീച്ചുകൾ കേന്ദ്രമാക്കിയും ആലപ്പുഴ ഉൾനാടൻ ജലഗതാഗത ടൂറിസം കേന്ദ്രീകരിച്ചും സംഘങ്ങൾ പ്രവർത്തിക്കുന്നു. എറണാകുളവും ഇത്തരക്കാരുടെ തട്ടകങ്ങളിൽ ഒന്നാണ്. കോവളം, വിഴിഞ്ഞം മേഖലയിൽനിന്ന് ഗുരുതര ലൈംഗികരോഗങ്ങളുമായി സമീപിക്കുന്ന ആൺകൗമാരക്കാരുടെ എണ്ണം കൂടിവരുന്നതായി തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർ പറയുന്നു. കേരളത്തിൽ വിദേശ വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തുന്ന ബീച്ചുകളാണ് കോവളവും വിഴിഞ്ഞവും. ഉപഭോക്താക്കളിൽ അധികവും വിദേശികൾതന്നെ. ചില ടൂറിസം ഏജൻസികൾ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നുണ്ട്. പൊലീസിനോ സൈബർ സെല്ലിനോ കുട്ടികളുമായി ബന്ധപ്പെട്ട മറ്റ് ഒൗദ്യോഗിക സംവിധാനങ്ങൾക്കോ ഇതുസംബന്ധിച്ച വിവരം ഇല്ല. ഇതിന് ഉപയോഗിക്കുന്ന ഒാൺലൈൻ സംവിധാനങ്ങളെക്കുറിച്ചുപോലും അധികാരികൾക്ക് ധാരണയില്ല. നിസാർ പുതുവന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.