നാടിന്​ ഉത്സവമായി ഗൗരിയമ്മയു​െട 100ാം പിറന്നാളാഘോഷം

ആലപ്പുഴ: സമാനതകളില്ലാത്ത രാഷ്ട്രീയ വ്യക്തിത്വത്തിനുടമായ കെ.ആർ. ഗൗരിയമ്മക്ക് 100ാം പിറന്നാളി​െൻറ മധുരം. രാഷ്ട്രീയവ്യത്യാസങ്ങൾ മറന്ന് നാടൊന്നിച്ചപ്പോൾ ആഘോഷം അവിസ്മരണീയമായി. ഒൗദ്യോഗിക ജനന തീയതി ജൂലൈ 14 ആണെങ്കിലും മിഥുനമാസത്തിലെ തിരുവോണ നാളിലാണ് പിറന്നാളാഘോഷം. ഞായറാഴ്ച റെയ്ബാൻ ഒാഡിറ്റോറിയത്തിൽ നടന്ന ആഘോഷത്തിൽ പെങ്കടുക്കാൻ നാടൊന്നാകെ ഒഴുകിയെത്തി. രാവിലെ പത്തരയോടെ ഹാളിലെത്തിയ ഗൗരിയമ്മ 11.15ന് പിറന്നാൾ കേക്ക് മുറിക്കുേമ്പാൾ അന്തരീക്ഷത്തിൽ 'ഹാപ്പി ബർത്ത് ഡേ ടൂ യൂ...' ഗാനം മുഴങ്ങി. പിറന്നാളാശംസ നേരാനും ഉപഹാരങ്ങൾ സമ്മാനിക്കാനും നീണ്ടനിരയായിരുന്നു. ജെ.എസ്.എസ് കൊല്ലം ജില്ല സെക്രട്ടറി അജയൻ പൂന്താനത്തി​െൻറ േശ്ലാകവും ആലപ്പുഴ വിജയൻ മംഗളഗാനവും ആലപിച്ചു. കേക്കി​െൻറ കഷണങ്ങൾ ഗൗരിയമ്മയിൽനിന്ന് എറ്റുവാങ്ങാൻ പ്രായഭേദമന്യേ എല്ലാവരും തിരക്കുകൂട്ടി. കേക്ക് മുറിച്ചപ്പോൾ കൈയിൽ പുരണ്ട ക്രീം ഗൗരിയമ്മ വായിൽ വെച്ച് രുചിച്ചു. അരൂരിൽ തന്നെ തോൽപിച്ച എ.എം. ആരിഫ് എം.എൽ.എക്കും ജെ.എസ്.എസ് നേതാക്കളായ സംഗീത് ചക്രപാണി, കാട്ടിക്കുളം സലീം തുടങ്ങിയവർക്കും ഗൗരിയമ്മ കേക്ക് വായിൽ വെച്ചുനൽകി. മത്സ്യഫെഡ് ചെയർമാനും സി.പി.എം നേതാവുമായ പി.പി. ചിത്തരഞ്ജൻ ഗൗരിയമ്മയുടെ വായിലേക്ക് കേക്ക് കഷണം വെക്കാൻ പലതവണ ശ്രമിച്ചെങ്കിലും തല പിന്നിലേക്ക് വലിച്ചത് ചിരിപരത്തി. മന്ത്രി ഡോ. തോമസ് െഎസക്, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.എ. ബേബി, ഭാര്യ ബെറ്റി ബേബി, എക്സ് എം.എൽ.എ അസോസിയേഷൻ വർക്കിങ് പ്രസിഡൻറ് പി.എം. മാത്യു, ജെ.എസ്.എസ് സെക്രട്ടറി സഞ്ജീവ് സോമരാജൻ, എ.എൻ. രാജൻ ബാബു, സി.പി.എം സംസ്ഥാന സമിതിയംഗവും കെ.എസ്.ഡി.പി ചെയർമാനുമായ സി.ബി. ചന്ദ്രബാബു, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ, സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ, പ്രയാർ ഗോപാലകൃഷ്ണൻ തുടങ്ങിയവർ ആശംസ നേരാൻ എത്തിയിരുന്നു. ഹാളിനകത്തെ ചൂടിലും തിക്കിലും തിരക്കിലും അക്ഷോഭ്യയാകാതെ എല്ലാവെരയും കാണാനും കൈ കൊടുക്കാനും ചിത്രമെടുക്കാനും സമയം കണ്ടെത്തിയ ഗൗരിയമ്മ വേദിയിൽതന്നെ മീൻകറിയടക്കം കൂട്ടി പിറന്നാൾ സദ്യയുണ്ടു. ബീഫും മീനും ചിക്കനും രണ്ടുകൂട്ടം പായസവും അടക്കം വിഭവസമൃദ്ധമായ സദ്യയിൽ പങ്കാളികളാകാൻ വലിയ തിരക്കായിരുന്നു. രണ്ടായിരത്തിലേറെ പേർക്ക് ഭക്ഷണം വിളമ്പിയത് മണ്ണഞ്ചേരിയിെല വനിത സെൽഫി കൂട്ടായ്മയിലെ 30 അംഗ സംഘമാണ്. BT6 - കെ.ആർ. ഗൗരിയമ്മക്ക് ആശംസകൾ നേരാനും കേക്ക് വാങ്ങാനുമായി കാത്തുനിൽക്കുന്നവർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.