വിജയകഥ പറഞ്ഞ്​ 12 വനിതകളുടെ കൂട്ടായ്​മ * കോമ്പയാർ അനുശ്രീ ന്യൂട്രിമിക്സ്​ ഞായറാഴ്​ച മുതൽ സ്വന്തം കെട്ടിടത്തിലേക്ക്

നെടുങ്കണ്ടം: 12 വനിതകളുടെ കൂട്ടായ്മയിൽ രൂപംകൊണ്ട കുടുംബശ്രീ സംരംഭവും കോമ്പയാർ അനുശ്രീ ന്യൂട്രിമിക്സ് ഞായറാഴ്ച മുതൽ സ്വന്തം കെട്ടിടത്തിലേക്ക്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആയിരക്കണക്കിന് കുരുന്നുകൾക്കും അമ്മമാർക്കുമായി പ്രതിമാസം 10,000 കിലോയോളം പോഷകാഹാരമാണ് അനുശ്രീ ന്യൂട്രിമിക്സ് നൽകുന്നത്. നെടുങ്കണ്ടം പഞ്ചായത്തിലെ ഉൾനാടൻ പ്രദേശമായ കോമ്പയാറിൽ 12 വർഷം മുമ്പ് രൂപംകൊണ്ട സംരംഭം ജില്ലയിലാകെ ഈ സ്ഥാപനം സ്ഥാനം പിടിച്ചു. അമൃതം പൂരകപോഷകാഹാരം നിർമിക്കുന്നതിന് ധാന്യങ്ങൾ വറുക്കുന്നതും പൊടിക്കുന്നതും സ്ത്രീകൾ തന്നെ. ഗോതമ്പ്, കടലപ്പരിപ്പ്, കപ്പലണ്ടി, സോയ, പഞ്ചസാര തുടങ്ങിയവ ചേർത്താണ് നിർമാണം. 500 ഗ്രാം പാക്കറ്റുകളിലെ 'അമൃതംപൊടി' സാമൂഹിക ക്ഷേമ വകുപ്പ് അങ്കണവാടികളിലെത്തിച്ച് സൗജന്യമായി വിതരണം ചെയ്യുന്നു. ആറു ലക്ഷം രൂപ ബാങ്ക് വായ്പയെടുത്ത് തുടക്കം കുറിച്ച യൂനിറ്റിന് ഇന്ന് പറയാനുള്ളത് വിജയത്തി​െൻറ കഥകളാണ്. നാല് മുറിയുള്ള വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം ഞായറാഴ്ച മുതൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങും. അഞ്ചുവർഷം മുമ്പ് താന്നിമൂട്ടിൽ 40 സ​െൻറ് സ്ഥലം വാങ്ങി 2015ൽ തറക്കല്ലിട്ടെങ്കിലും നിർമാണം പൂർത്തിയാക്കാൻ മൂന്നുവർഷം വേണ്ടിവന്നു. കഴിഞ്ഞ ആറു വർഷമായി പ്രസിഡൻറ് ബിന്ദു സുഭാഷ്, സെക്രട്ടറി ലിേൻറാ സോണി എന്നിവർ നേതൃത്വം നൽകുന്നു. പുതുതായി പണിത കെട്ടിടത്തി​െൻറ ഉദ്ഘാടനം രാവിലെ 11ന് മന്ത്രി എം.എം. മണി നിർവഹിക്കും. പഞ്ചായത്ത് പ്രസിഡൻറ് എസ്. ജ്ഞാനസുന്ദരൻ അധ്യക്ഷത വഹിക്കും. കൂറുമാറ്റത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും -ഇബ്രാഹിംകുട്ടി കല്ലാർ കരിമണ്ണൂർ: രണ്ടു പതിറ്റാണ്ട് കോൺഗ്രസ് പ്രവർത്തകനും ബൂത്ത് പ്രസിഡൻറും പഞ്ചായത്ത് അംഗവുമായ ദേവസ്യ ദേവസ്യയെ പ്രലോഭിപ്പിച്ച് കൂറുമാറ്റിയ എൽ.ഡി.എഫ് നിലപാടിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് ഡി.സി.സി ഇടുക്കി ജില്ല പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. കൂറുമാറ്റത്തിനെതിരെ കരിമണ്ണൂർ ടൗണിൽ നടന്ന പ്രതിഷേധയോഗത്തിൽ സംസാരിക്കുകയായിരുന്നു കല്ലാർ. യു.ഡി.എഫ് മണ്ഡലം ചെയർമാൻ പോൾ കുഴിപ്പിള്ളിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജോൺ നെടിയപാല, അൻസാർ മൗലവി, എ.എം. ദേവസ്യ, സിബി കുഴിക്കാട്ട്, ടി.കെ. നാസർ, മനോജ് കോക്കാട്ട്, എൻ.കെ. ഇല്യാസ് എന്നിവർ സംസാരിച്ചു. ടൗണിൽ നടന്ന പ്രകടനത്തിന് സാബു അബ്രഹാം, ടോജോ പോൾ, വി.എ. സക്കീർ, ആൻസി സിറിയക്, ഡെയ്സി ജോഷി, ശിവൻകുട്ടി, ശോശാമ്മ, ബേബി തോമസ്, ബൈജു വറവുങ്കൽ, എ.എൻ. ദിലീപ് കുമാർ, വി.എസ്. അനൂപ്, അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.