കെവിൻ വധം: പിന്നിൽ അമ്മയെന്ന്​ നീനു

കോട്ടയം: കെവിന്‍ വധക്കേസില്‍ രഹ്നക്കെതിരെ തെളിവില്ലെന്ന അന്വേഷണ സംഘത്തി​െൻറ നിലപാടിനെതിരെ നീനു. കെവിനെ കൊന്നത് അമ്മ രഹ്നയുടെ കൃത്യമായ നിര്‍ദേശപ്രകാരമാണെന്ന് നീനു മാധ്യമപ്രവർത്തകരോട് പറഞ്ഞു. അമ്മ അറിയാതെ അച്ഛൻ ഒന്നും ചെയ്യില്ല. കൊല്ലപ്പെടുന്നതിന് തലേദിവസം രഹ്ന നേരിട്ടെത്തി കെവിനെ ഭീഷണിപ്പെടുത്തിയിരുന്നു. കേസിലെ പ്രതികളിലൊരാളായ നിയാസിനോടൊപ്പമാണ് രഹ്ന മാന്നാനത്തെത്തിയത്. കെവിനെ താമസിപ്പിച്ചിരുന്ന അനീഷി‍​െൻറ വീട് കണ്ടെത്തുന്നതും രഹ്നയുടെ നേതൃത്വത്തിലാണ്. കെവിനെ തട്ടിക്കൊണ്ടുപോകാനും കൊലപ്പെടുത്താനും പദ്ധതിയിട്ടത് അമ്മയുടെ അറിവോടെയാണെന്നും നീനു പറയുന്നു. എന്നാല്‍, ഇതൊന്നും മുഖവിലയ്െക്കടുക്കാതെ രഹ്നയെ അന്വേഷണ സംഘം പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയതായാണ് ആക്ഷേപം. ഇവർക്കെതിരെ ഒരു തെളിവുമില്ലെന്നാണ് പൊലീസി​െൻറ നിലപാട്. രഹ്നയെ ഒരിക്കല്‍പോലും പൊലീസ് ചോദ്യംചെയ്തില്ല. സംഭവശേഷം ഒളിവില്‍ പോയ രഹ്നയെ കണ്ടെത്താനും ശ്രമമില്ല. കെവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ ചാക്കോയും രഹ്നയും ഒരുമിച്ചാണ് വീടുവിട്ടിറങ്ങിയത്. അക്രമികളുടെ കസ്റ്റഡിയിലുണ്ടായിരുന്ന കെവിനുമായി ചാക്കോ ഫോണില്‍ സംസാരിച്ചിരുന്നു. ഈ സമയം രഹ്നയും ചാക്കോയോടൊപ്പം ഉണ്ടായിരുന്നു. എന്നാൽ, ഇക്കാര്യങ്ങളൊന്നും പൊലീസ് പരിശോധിക്കുന്നില്ലെന്നും ആക്ഷേപമുയരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.