ദുരഭിമാനക്കൊലകൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണം -ദലിത് ക്രിസ്ത്യൻ വാച്ച്

കോട്ടയം: കെവിേൻറതിനു സമാനമായി കേരളത്തിൽ ദുരഭിമാനക്കൊലകൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് നാഷനൽ ദലിത് ക്രിസ്ത്യൻ വാച്ച് ആവശ്യപ്പെട്ടു. ഉത്തരേന്ത്യയിൽ നടക്കുന്ന ഇത്തരം സംഭവങ്ങൾ കേരളത്തിൽ ഉണ്ടായത് ഗൗരവമായി കാണണം. ദലിതരുടെ ഉന്നമനത്തിനായി സി.ബി.സി.ഐ ആവിഷ്കരിച്ച നയങ്ങൾ നടപ്പാക്കാൻ ക്രൈസ്തവ സമൂഹം തയാറാകണം. കെവിൻ വധക്കേസിൽ പൊലീസി​െൻറ ഭാഗത്ത് തുടക്കത്തിൽ വീഴ്ചയുണ്ടായിട്ടുണ്ട്. കെവി​െൻറ മാതാപിതാക്കൾക്ക് വാർധക്യപെൻഷൻ നൽകണം. നീനുവിനും അർഹമായ പരിരക്ഷ നൽകണം. കേസിലെ മുഖ്യസാക്ഷിയായ അനീഷിന് പൊലീസ് സുരക്ഷ നൽകണമെന്നും ദേശീയ കൺവീനർ ഡോ. വിൻസ​െൻറ് മനോഹരൻ പറഞ്ഞു. ഡോ. റൂത്ത് മനോരമ, ഡോ. രമേശ്നാഥൻ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.