പീരുമേട്: കെ.എസ്.ആർ.ടി.സി ബസിൽ കുഴൽപണവുമായി പോയ തമിഴ്നാട് സ്വദേശിയെ എക്സൈസ് അധികൃതർ പിടികൂടി. തുണിയിൽ പൊതിഞ്ഞ് അരയിൽ ചുറ്റിെവച്ച നിലയിൽ 20 ലക്ഷത്തോളം രൂപ കണ്ടെടുത്തു. മധുര ശരവണനഗർ സ്വദേശി ജഗദീശനാണ് (58) പിടിയിലായത്. പത്തനംതിട്ട സ്വദേശിക്ക് കൊടുക്കാൻ കൊണ്ടുപോകുകയായിരുന്നെന്ന് മൊഴി നൽകി. പീരുമേട് മരിയഗിരി സ്കൂളിനു സമീപം ശനിയാഴ്ച ഉച്ചക്ക് 12ന് വാഹനപരിശോധന നടത്തുന്നതിടെ കുമളിയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസിൽനിന്നാണ് പിടികൂടിയത്. നീളമുള്ള തുണിസഞ്ചിയിൽ പണം നിറച്ച് അരയിൽ ചുറ്റിവെക്കുകയായിരുന്നു. 2000, 500 എന്നിവയുടെ നോട്ടുകളായിരുന്നു മിക്കവയും. ഇൻസ്പെക്ടർ ജനിഷ്, പ്രിവൻറിവ് ഓഫിസർ ബെന്നി, ഗാർഡുമാരായ ബിജു മോൻ, ദീപുകുമാർ, അനീഷ്, സിന്ധു എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പ്രതിയെ പീരുമേട് പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.