പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളക്ക്​ കോട്ടയത്ത്​ ഫെബ്രുവരി രണ്ടിന്​ തുടക്കം

കോട്ടയം: സംസ്ഥാന ചലച്ചിത്ര അക്കാദമി 'ആത്മ'യുടെ സഹകരണത്തോടെ നടത്തുന്ന നാലാമത് പ്രദേശിക രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി രണ്ടുമുതൽ എട്ടുവരെ കോട്ടയം അനശ്വര തിയറ്ററിൽ നടക്കും. ഗോവ ഫെസ്റ്റിവലിലും തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും നിരവധി പുരസ്കാരം നേടിയ 28 സിനിമകൾ ഏഴു ദിവസങ്ങളിലായി പ്രദർശിപ്പിക്കും. വെള്ളിയാഴ്ച വൈകീട്ട് 4.30ന് സംവിധായകൻ ടി.വി. ചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, എഴുത്തുകാരൻ വി.കെ. ജോസഫ്, നടൻ സലിംകുമാർ എന്നിവർ പെങ്കടുക്കും. എട്ടിന് സമാപനസമ്മേളനത്തിൽ ബാലചന്ദ്രമേനോനെ ആദരിക്കും. സംവിധായകന്‍ ജയരാജ് മുഖ്യാതിഥിയാകും. എല്ലാ ദിവസവും നാല് സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. വൈകീട്ട് നാലിന് ഒാപൺ ഫോറവും ഉണ്ടായിരിക്കും. ഡെലിഗേറ്റ് പാസ് ആവശ്യമുള്ളവർ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും 250 രൂപയുമായി രാവിലെ 10നും വൈകീട്ട് ആറിനുമിടയിൽ കോട്ടയം അനശ്വര തിയറ്ററിലെ ഫെസ്റ്റിവൽ ഒാഫിസിൽ എത്തണം. 18 വയസ്സിനുമുകളിലുള്ള വിദ്യാര്‍ഥികൾ വിദ്യാഭ്യാസ സ്ഥാപനത്തിലെ തിരിച്ചറിയല്‍ കാര്‍ഡും ഫോട്ടോയുമായി എത്തിയാല്‍ 200രൂപ മതി. രണ്ടുമുതല്‍ ഏഴുവരെ ഫെസ്റ്റിവൽ കാഴ്ചകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി ഫോട്ടോഗ്രഫി മത്സരം നടത്തും. മൊബൈൽേഫാണിൽ എടുക്കുന്ന ഏറ്റവും നല്ല ചിത്രത്തിന് സ്മാര്‍ട്ട്‌ ഫോണ്‍ സമ്മാനമായി നല്‍കും. ഡെലിഗേറ്റുകള്‍ മൊബൈല്‍ ഫോണില്‍ എടുക്കുന്ന ചിത്രങ്ങളാണ് പരിഗണിക്കുക. മേളയോടനുബന്ധിച്ച് മലയാള സിനിമ 90 വര്‍ഷത്തിലൂടെ വിഷയത്തില്‍ ഫോട്ടോ പ്രദര്‍ശനം ദിവസവും വൈകീട്ട് 6.30ന് പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് നടക്കും. ഇതോനുബന്ധിച്ച് മലയാളം ക്ലാസിക് സിനിമകളുടെ പ്രദര്‍ശവും നടക്കും. ഇതിനൊപ്പം സൗജന്യ രക്തപരിശോധനയും ക്രമീകരിച്ചിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ ഫെസ്റ്റിവൽ ഡയറക്ടർ ചെയർമാൻ ജോഷി മാത്യു, ജനറൽ കൺവീനർ ബിനോയി വേളൂർ, ആത്മ പ്രസിഡൻറ് ആർട്ടിസ്റ്റ് സുജാതൻ, സെക്രട്ടറി ബിനോയ് ഇല്ലിക്കൽ എന്നിവർ പെങ്കടുത്തു. മേളയിലെ സിനിമകൾ ഫെബ്രുവരി രണ്ട്: കൂപാല്‍ (പേര്‍ഷ്യന്‍), വില്ലേജ് റോക്‌സ്റ്റാഴ്സ് (അസമീസ്), കറുത്ത ജൂതന്‍ (മലയാളം), ഡേ ബ്രേക്ക് (അല്‍ബേനിയന്‍), മൂന്നിന് ഡാര്‍ക്ക് വിൻറ് (ഹിന്ദി), അതിശയങ്ങളുടെ വേനല്‍ (മലയാളം), വാജീബ് (അറബിക്), കാന്‍ഡലേറിയ (സ്പാനിഷ്), നാലിന് രണ്ടുപേര്‍ (മലയാളം), ഐസ്റ്റില്‍ ഹൈഡ് ടു സ്‌മോക്ക് (അറബിക്), ന്യൂട്ടന്‍ (ഹിന്ദി), ഈസി (ഇറ്റാലിയന്‍), അഞ്ചിന് ത്രീ ആൻഡ് എ ഹാഫ് (ഹിന്ദി), മറവി (മലയാളം) ദി യങ് കാറല്‍ മാര്‍ക്‌സ് (ഫ്രഞ്ച്), ഇന്‍സിരീയേറ്റഡ് (അറബിക്), ആറിന് സൗത്ത് വെസ്റ്റ് (പോര്‍ച്ചുഗീസ്), അണ്‍ റൈപ്പ് ലെമണ്‍ (മറാത്തി), ഏദന്‍ (മലയാളം), ദ ഇന്‍സല്‍റ്റ് (അറബിക്), എട്ടിന് നായി​െൻറ ഹൃദയം (മലയാളം), വില്ലാ ഡ്യൂലേഴ്‌സ് (പേര്‍ഷ്യന്‍), അറോറ ബോറേലിയസ് (ഹേങ്കറിയൻ ‍), റീ ബൗണ്ടബിള്‍ (ഫ്രഞ്ച്), എട്ടിന് മാര്‍ലിനാ ദ മര്‍ഡറര്‍ ഇന്‍ ഫോര്‍ ആക്റ്റ് (ഇന്തോനേഷ്യ), ഓണ്‍ ബോഡി ആൻഡ് സോള്‍ (ഹേങ്കറിയന്‍), ലൗലസ് (റഷ്യന്‍), സിംഫണി ഓഫ് അന (സ്പാനിഷ്).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.