പരുമല സ്മൃതി സംഗീതാര്‍ച്ചന

കോട്ടയം: പരുമല മാർ ഗ്രീഗോറിയോസ് മെത്രാേപ്പാലീത്തയെക്കുറിച്ച് സംഗീത സംവിധായകന്‍ ആലപ്പി രംഗനാഥ് രചിച്ച് സംവിധാനം ചെയ്ത പരുമല സ്മൃതികീര്‍ത്തനം ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവക്ക് മുമ്പാകെ സമര്‍പ്പിച്ചു. ദേവലോകം കാതോലിക്കേറ്റ് അരമനമുറ്റത്ത് ആലപ്പി രംഗനാഥി​െൻറ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഒരുമണിക്കൂര്‍ നീണ്ട സംഗീതാര്‍ച്ചനയില്‍ ഡോ. ശങ്കരന്‍ നമ്പൂതിരി, വിനു ആനന്ദ്, സിസ്റ്റര്‍ ജൂലി എന്നിവര്‍ ചേര്‍ന്ന് ആലപിച്ചു. ബിലഹരി രാഗത്തില്‍ ചിട്ടപ്പെടുത്തിയതാണ് പരുമല സ്മൃതി. കാതോലിക്ക ബാവ, എപ്പിസ്‌േകാപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌േകാറസ്, കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, എക്യൂമെനിക്കല്‍ റിലേഷന്‍സ് പ്രസിഡൻറ് സഖറിയ മാര്‍ നിക്കോളാവസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ആലപ്പി രംഗനാഥ്, ഡോ. ശങ്കരന്‍ നമ്പൂതിരി, ബിനു ആനന്ദ്, സിസ്റ്റര്‍ ജൂലി, ചേര്‍ത്തല സുനില്‍, ബാലകൃഷ്ണകമ്മത്ത്, മാഞ്ഞൂര്‍ ഉണ്ണികൃഷ്ണന്‍, പറവൂര്‍ ഗോപകുമാര്‍ എന്നിവരെ കാതോലിക്ക ബാവ പൊന്നാട അണിയിച്ചു. ഫാ. പി.എ. ഫിലിപ്, ഫാ. അലക്‌സ് ജോണ്‍, പ്രഫ. പി.സി. ഏലിയാസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.